Quantcast

മണിപ്പൂരിലും ഗോവയിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടു: ഗുലാം നബി ആസാദ്

MediaOne Logo

Muhsina

  • Published:

    22 Dec 2017 3:51 PM GMT

മണിപ്പൂരിലും ഗോവയിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടു: ഗുലാം നബി ആസാദ്
X

മണിപ്പൂരിലും ഗോവയിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടു: ഗുലാം നബി ആസാദ്

അധികാര ദുര്‍വിനിയോഗത്തിലൂടെ ബിജെപി ജനവധി അപഹരിച്ചുവെന്നാരോപിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭയില്‍..

മണിപ്പൂരിലും ഗോവയിലും ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അധികാര ദുര്‍വിനിയോഗത്തിലൂടെ ബിജെപി ജനവധി അപഹരിച്ചുവെന്നാരോപിച്ച് രാജ്യസഭയില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടി ചെയര്‍മാന്‍ അവതരണാനുമതി നിഷേധിച്ചു.

മണിപ്പൂരിലും ഗോവയിലും കേന്ദ്ര സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെയും, പണാധിപത്യത്തിലൂടെയും ജനവിധി അപഹരിച്ചുവെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആനന്ദ് ശര്‍മയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ആരോപണങ്ങളെ നിഷേധിച്ച് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖവി മറുപടി നല്‍കി. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് ഡെപ്യൂട്ടി ചെയര്‍മാന്‍ അവതരണാനുമതി നിഷേധിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നാകെ സഭയുടെ നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം രൂക്ഷമായി തുടര്‍ന്നതോടെ മൂന്ന് തവണ സഭ നിര്‍ത്തിവെക്കേണ്ടി വന്നു.

TAGS :

Next Story