തെലങ്കാനയില്‍ 18 കാരിയെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊന്നു; അക്രമി അറസ്റ്റില്‍
തെലങ്കാനയില്‍ 18 കാരിയെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊന്നു; അക്രമി അറസ്റ്റില്‍
ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കഴിഞ്ഞദിവസം ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയതിനോടു സമാനമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെച്ച് 18 കാരിയെ കഴുത്തറുത്ത് കൊന്നു. ജനങ്ങള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കഴിഞ്ഞദിവസം ചെന്നൈയില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയതിനോടു സമാനമായ ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 18 കാരിയായ സന്ധ്യയെ അക്രമി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 22 കാരനായ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സന്ധ്യയെ മറ്റൊരാളും വിവാഹം കഴിക്കില്ലെന്ന് ആക്രോശിച്ചാണ് മഹേഷ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സന്ധ്യയുടെ അയല്‍വാസിയായിരുന്നു മഹേഷ്. തന്നെ ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം മഹേഷിനെതിരെ സന്ധ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സന്ധ്യയുടെ വിവാഹ നിശ്ചയം തടസപ്പെടുത്താനും മഹേഷ് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സന്ധ്യയുടെ പരാതിയില്‍ മഹേഷിനെതിരെ കേസെടുക്കാതെ അനുരഞ്ജനത്തിനാണ് പൊലീസ് ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
Adjust Story Font
16