നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കണമെന്ന് ലാലു പ്രസാദ് യാദവ്
നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ജനങ്ങള്‍ക്ക് നല്‍കണമെന്ന് ലാലു പ്രസാദ് യാദവ്
നോട്ട് പിന്‍വലിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും എല്ലാ ജനങ്ങളുടേയും അക്കൌണ്ടുകളില്‍ പണം എത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ ?
പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപവീതം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ലാലു പ്രസാദ് യാദവ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്നും നോട്ട് പിന്‍വലിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമെങ്കിലും എല്ലാ ജനങ്ങളുടേയും അക്കൌണ്ടുകളില്‍ പണം എത്തിക്കാന്‍ പ്രധാനമന്ത്രി തയ്യാറാണോ എന്നും ജനദാതള്‍ നേതാവായ ലാലു പ്രസാദ് യാദവ് ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് കള്ളപ്പണം കണ്ടുപിടിക്കുമെന്നും അത് ജനങ്ങള്‍ക്ക് നല്‍കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു. നോട്ട് പിന്‍വലിക്കല്‍ ജനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ഏറ്റുമുട്ടലായാണ് അന്ന് മോദി പരാമര്‍ശിച്ചത്. കള്ളപ്പണം ഇല്ലാതാക്കുന്നതിനായി നോട്ടുകള്‍ പിന്‍വലിച്ച ശേഷം ജനങ്ങള്‍ക്ക് കൊടുക്കാമെന്നേറ്റ പണം കൊടുക്കാനായില്ലെങ്കില്‍ നടപടി വ്യാജമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
"കള്ളപ്പണത്തിന് താന്‍ എതിരാണ്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്താവണം." 500, 1000 നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയ നടപടിയെ കുറിച്ചായിരുന്നു ലാലുവിന്‍റെ പ്രതികരണം.
Adjust Story Font
16