Quantcast

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 വരെയുള്ള ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നികുതിയീടാക്കില്ല

MediaOne Logo

Khasida

  • Published:

    1 Jan 2018 12:57 PM GMT

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 വരെയുള്ള  ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നികുതിയീടാക്കില്ല
X

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 2000 വരെയുള്ള ഇടപാടുകള്‍ക്ക് ഇന്നുമുതല്‍ നികുതിയീടാക്കില്ല

നിലവില്‍ 15 ശതമാനം സര്‍വീസ് ടാക്സ് ഈടാക്കിയിരുന്നു.

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്രയവിക്രയങ്ങള്‍ക്ക് ഇന്നുമുതല്‍ നികുതി ഈടാക്കുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 2000 വരെയുള്ള ഇടപാടുകള്‍ക്കാണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. നിലവില്‍ 15 ശതമാനം സര്‍വീസ് ടാക്സ് ഈടാക്കിയിരുന്നു.

രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റലാക്കുന്നതിന് ജനങ്ങള്‍ക്കുള്ള പ്രോത്സാഹനമെന്ന രീതിയിലാണ് സേവന നികുതി ഒഴിവാക്കിയത്. പ്രധാനമന്ത്രിയുടെ നോട്ടുനിരോധത്തിന് കൃത്യം ഒരുമാസം പൂര്‍ത്തിയായ ഉടനെയാണ് കുറഞ്ഞ തുകയ്ക്കുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്.

TAGS :

Next Story