Quantcast

മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രത നിര്‍ദേശം

MediaOne Logo

Damodaran

  • Published:

    2 Jan 2018 9:12 AM GMT

മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രത നിര്‍ദേശം
X

മുംബൈയില്‍ നാവികസേനയുടെ അതീവ ജാഗ്രത നിര്‍ദേശം

സമീപപ്രദേശത്തെ കുട്ടികളാണ് കറുത്ത വേഷമിട്ട ആയുധധാരികളെ കണ്ടെന്ന് സംശയം പ്രകടിപ്പിച്ചത്

മുംബൈയിലെ ഉറാന്‍ നാവിക സേനാ ആസ്ഥാനത്തിന് സമീപം ആയുധധാരികളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നാവികസേന തിരച്ചില്‍ നടത്തുന്നു. 2 വിദ്യാര്‍ത്ഥികളാണ് ആയുധധാരികളെ കണ്ടതായി പൊലീസിന് മൊഴി നല്‍കിയത്. മുംബൈ നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.


ഉറാന്‍ നാവികസേനാ ആസ്ഥാനത്തിന് സമീപത്തായി 4 ആയുധധാരികളെ കണ്ടതായി ഉറാന്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി സ്ക്കൂളിലെ 2 വിദ്യാര്‍ത്ഥികളാണ് വിവരം നല്‍കിയത്. നേവല്‍ ബേസിന് 8 കിലോമീറ്റര്‍ അകലെയായാണ് ഇവരെ കണ്ടത്. കറുത്ത വസ്ത്രം ധരിച്ച ഇവര്‍ വലിയ ബാഗും ആയുധങ്ങളും കൈവശം വെച്ചിരുന്നതായും വ്യത്യസ്ഥമായ ഭാഷയില്‍ സംസാരിച്ചതായും കുട്ടികള്‍ സ്ക്കൂള്‍ പ്രിന്‍സിപലിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രിന്‍സിപല്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നേവിയുടേയും കോസ്റ്റ് ഗാര്‌ഡിന്‍റേയും മഹാരാഷ്ട്ര തീവ്രവാദവിരുദ്ധസംഘത്തിന്‍റേയും നേതൃത്വത്തില്‍ സംയുക്ത പ്രദേശത്ത് പരിശോധന ആരംഭിച്ചത്.

നാവികസേനയുടെ ആയുധങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന ഐഎന്‍എസ് അഭിമന്യു നേവല്‍ ബേസ് ഉറാനിലാണ് സ്ഥിതിചെയ്യുന്നത്. നാവികസേനയുടെ ഹെലികോപറ്ററുകളും കമാന്‍റോ വിഭാഗമായ മാര്‍ക്കോസും തിരച്ചിലില്‍ പങ്കുചേര്‍ന്നു. പഠാന്‍കോട്ടിലേയും ഉറിയിലേയും ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു. മുംബൈ നഗരത്തില്‍ അതീവജാഗ്രതാ നിര‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താജ് ഹോട്ടലിനും ഗേറ്റ് വേ ഓഫ് ഇന്ത്യക്കും സരക്ഷശക്തമാക്കി.

TAGS :

Next Story