Quantcast

ജനസംഖ്യ കൂടിയാല്‍ ബാങ്കിന് മുന്നിലെ ക്യൂവും നീളുമെന്ന് ജെയ്റ്റ്‍ലി

MediaOne Logo

Alwyn

  • Published:

    3 Jan 2018 8:37 AM GMT

ജനസംഖ്യ കൂടിയാല്‍ ബാങ്കിന് മുന്നിലെ ക്യൂവും നീളുമെന്ന് ജെയ്റ്റ്‍ലി
X

ജനസംഖ്യ കൂടിയാല്‍ ബാങ്കിന് മുന്നിലെ ക്യൂവും നീളുമെന്ന് ജെയ്റ്റ്‍ലി

നോട്ട് നിരോധത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ അനുഭവപ്പെടുന്ന തിരക്കിന് പുതിയ കാരണം നിരത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി.

നോട്ട് നിരോധത്തെ തുടര്‍ന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ അനുഭവപ്പെടുന്ന തിരക്കിന് പുതിയ കാരണം നിരത്തി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി. രാജ്യത്തെ വലിയ ജനസംഖ്യയാണ് നീണ്ട ക്യൂവിന് കാരണമെന്ന് ജെയ്റ്റ്‍ലി പറയുന്നു. നോട്ടുമാറ്റമെന്നത്​ അതിസങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. വലിയൊരു ജനതക്കു മേൽ നടപ്പിലാക്കുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ട്​ ഉണ്ടാകും. രാജ്യത്ത് ജനസംഖ്യ കൂടുതലുള്ളതിനാൽ ബാങ്കുകളിൽ വലിയ ക്യൂവും തിരക്കുമുണ്ടാകും. എന്നാൽ ജനങ്ങൾ അതുമായി സഹകരിച്ചു വരികയാണെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്ത് അസ്ഥിരത ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട്​ അസാധുവാക്കൽ നടപടിയിലൂടെ ദീർഘകാല ഫലമാണ്​ ലഭിക്കുക. രാജ്യത്തെ 86 ശതമാനം പേപ്പർ കറൻസിയും പിൻവലിക്കുമ്പോൾ അതിന്​ സജ്ജമാകുന്ന രീതിയിൽ നോട്ടുകൾ ഒരുക്കണമായിരുന്നു.​ എന്നാല്‍ അതിന് കാലതാമസമെടുക്കും​. ഒരു മാസംകൊണ്ട്​ പിൻവലിച്ച അത്രയും തുകയുടെ കറൻസി പുനസ്ഥാപിക്കാൻ കഴിയില്ല. സർക്കാരും ആർബിഐയും ദൌത്യം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്​. അച്ചടി കൂടാതെ 1.33 ലക്ഷം ബാങ്കുകൾക്കും 1.5 ലക്ഷം പോസ്​റ്റ്​ ഓഫീസുകളിലേക്കും നോട്ടുകള്‍ എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുകയാണ്. വ്യാപാര വ്യവസായ മേഖലയില്‍ വന്‍ കുതിപ്പിന് ഇത് കാരണമാകും. സാമ്പത്തിക വളർച്ചയിൽ രാജ്യം മുന്നോട്ടു കുതിക്കുകയാണെന്നും ജെയ്റ്റ്‍ലി പറഞ്ഞു.

TAGS :

Next Story