ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
അസം ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ട് പോയി ഭീകരർ തോക്കിൻമുനയിൽ നിർത്തി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.
അസം ബിജെപി നേതാവിന്റെ മകനെ തട്ടിക്കൊണ്ട് പോയി ഭീകരർ തോക്കിൻമുനയിൽ നിർത്തി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. നിരോധിത തീവ്രവാദ സംഘടനയായ ഉൾഫ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ആണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. ബിജെപി നേതാവ് രത്നേശ്വർ മോറാന്റെ മകനായ കുൽദീപ് മോറാനെ(27)യാണ് തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ ആവശ്യപ്പെട്ടത്. കുൽദീപ്, ബിജെപി എംഎൽഎ ബോലിൻ ചേതിയയുടെ അനന്തരവൻ എന്നിവരെ ആഗസ്റ്റ് ഒന്നിനാണ് അരുണാചൽ പ്രദേശിൽ നിന്നും ഉൾഫ ഭീകരർ തട്ടിക്കൊണ്ടുപോയത്. തന്നെ സ്വതന്ത്രമാക്കാൻ മാതാപിതാക്കളോടും അമ്മാവനോടും മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനോടും കുൽദീപ് വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. താൻ വളരെ ദുർബലനായെന്നും ആരോഗ്യം വഷളായിരിക്കുകയാണെന്നും കുൽദീപ് പറയുന്നു. വനപ്രദേശത്ത് നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദശകങ്ങളിലായി നിരവധി കൊലപാതക പരമ്പരകൾ നടത്തിയ ഉൾഫ ആദ്യമായാണ് വീഡിയോ സന്ദേശം അയക്കുന്നത്.
Adjust Story Font
16