ഐഎന്‍എസ് വിക്രമാദിത്യയില്‍ വാതകച്ചോര്‍ച്ച; രണ്ടു മരണം
ഐഎന്‍എസ് വിക്രമാദിത്യയില്‍ വാതകച്ചോര്‍ച്ച; രണ്ടു മരണം
അപകടമുണ്ടായത് കര്‍ണാടകയിലെ കാര്‍വാറില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടെ. നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വിഷവാതകചോര്‍ച്ചയെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. കര്‍ണാടകയിലെ കാര്‍വാറില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തെ കുറിച്ച് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു.
വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. കര്‍ണാടകയിലെ കാര്‍വാറില്‍ അറ്റകുറ്റപണികള്‍ക്കിടെയായിരുന്നു ദുരന്തം. മാലിന്യ സംസ്ക്കരണപ്ലാന്റിന്റെ അറ്റകുറ്റപണികള്‍ക്കിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു അപകടമുണ്ടായത്. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് 4 പേരെ കാര്‍വാര്‍ നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ മരിച്ചു. നാവികനായ മോഹന്‍ദാസ് കൊലാംബര്‍, ഡോക്കിലെ തൊഴിലാളിയായ രാകേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിച്ച മറ്റ് രണ്ടുപേരുടേയും നില ഗുരുതരമല്ല.
കപ്പലിലെ വാതകചേര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ചുറ്റുപാടും സുരക്ഷിതമാണെന്നും നാവികസേന അറിയിച്ചു. റഷ്യയില്‍ നിന്ന് 2013 ലാണ് ഈ യുദ്ധവിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങിയത്. ജൂണ്‍ 1 മുതല്‍ കാര്‍വാറില്‍ അറ്റകുറ്റപണികള്‍ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഐഎന്‍എസ് വിക്രമാദിത്യ. സംഭവത്തെ കുറിച്ച് അന്വേഷണത്തിനും നേവി ഉത്തരവിട്ടു.
Adjust Story Font
16