പ്രധാനമന്ത്രിയുടെ ബിരുദം; മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു
പ്രധാനമന്ത്രിയുടെ ബിരുദം; മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു
ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് നടപടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ വെളിപ്പെടുത്താനുള്ള മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ ഹരജിയിലാണ് നടപടി.
സർവകലാശാലയിൽ നിന്ന് 1972ൽ ബിരുദം നേടിയെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. ഇതിന്റെ അടിസ്ഥാനത്തിൽ 1972ൽ ബിരുദം നേടിയ വിദ്യാർത്ഥികളുടെ വിവരം തേടി വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ വിവരാവകാശ അപേക്ഷ സർവ്വകലാശാല അധൃകിതർ നിരസിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് മുഖ്യ വിവരാവകാശ കമ്മിഷണർ ശ്രീധർ ആചാര്യലു വിവരങ്ങൾ നൽകാൻ ഉത്തരവിട്ടത്.
സർവകാലശാലയുടെ കൈവശമുള്ള വിവരങ്ങൾ പൊതു രേഖകൾ ആണെന്നും അവ വെളിപ്പെടുത്തുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി കാണാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ദുരുദ്ദേശപരമാണെന്നും, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ആരോപിചാണ് ഡൽഹി സർവകലാശാല കോടതിയെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്ത കോടതി വിവരാവകാശ പ്രവർത്തകൻ നീരജ് ശർമക്ക് നോട്ടീസ് അയച്ചു. കേസ് വാദം കേൾക്കുന്നതിനായി ഏപ്രിൽ 27ലേക്ക് മാറ്റുകയും ചെയ്തു.
Adjust Story Font
16