അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി ഒന്നാമത്
അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹി ഒന്നാമത്
രോഗങ്ങള്‍ പടരുന്നതിനൊപ്പം വായുമലിനീകരണം മൂലമുള്ള മരണങ്ങളും ഇരട്ടിയില്‍ അധികമായതായാണ് കണക്കുകള്‍
അന്തരീക്ഷ മലിനീകരണത്തില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നിലാണ് ഡല്‍ഹി. രോഗങ്ങള്‍ പടരുന്നതിനൊപ്പം വായുമലിനീകരണം മൂലമുള്ള മരണങ്ങളും ഇരട്ടിയില്‍ അധികമായതായാണ് കണക്കുകള്‍. ഡല്‍ഹിയില്‍ 2015ല്‍ വായുമലിനീകരണം മൂലം മരിച്ചത് 48,651 പേരാണ് എന്നാണ് മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠന റിപ്പോര്‍ട്ട്.
മലിനീകരണം കൊണ്ട് പ്രതിസന്ധിയിലായിരിക്കുകയാണ് ഡല്‍ഹി നിവാസികളും സര്‍ക്കാരും. ഡല്‍ഹിക്ക് മലിനീകരണം ഉണ്ടാക്കിയ നഷ്ടം ഏറെയാണ്. 1995ല്‍ വായു മലിനീകരണം മൂലം മരിച്ചവരുടെ എണ്ണം 19,291 ആയിരുന്നെങ്കില്‍ 2015 ആയപ്പോഴേക്കും 49,000 അടുത്തെത്തി. സാമ്പത്തിക രംഗത്തുണ്ടായത് 70,000 കോടി രൂപയുടെ നഷ്ടമാണ്. മാറിവന്ന സര്‍ക്കാരുകള്‍ പലതരത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ കൊണ്ടുവന്നെങ്കിലും കാര്യമുണ്ടായില്ല.
മലിനീകരണ നിയന്ത്രണം വാഗ്ദാനം ചെയ്ത് വന്ന കെജ്‍രിവാള്‍ സര്‍ക്കാരും ഒറ്റ ഇരട്ട പദ്ധതി അടക്കമുള്ളവ പരീക്ഷിച്ചു. രണ്ട് തവണ ഒരു മാസം വീതം പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും ഫലപ്രദമാക്കാന്‍ കഴിഞ്ഞില്ല. നിലവില്‍ വായുശുദ്ധീകരണ യന്ത്രം, ചിമ്മനികള്‍, കൃത്രിമ ജലധാര എന്നിവ ഉള്‍പ്പെട്ട നൂതന മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിക്കാനാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.
Adjust Story Font
16