Quantcast

എസ്ബിഐ ലയനത്തിന് അംഗീകാരം

MediaOne Logo

admin

  • Published:

    9 Jan 2018 2:15 PM GMT

എസ്ബിഐ ലയനത്തിന് അംഗീകാരം
X

എസ്ബിഐ ലയനത്തിന് അംഗീകാരം

അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടേയുള്ള അഞ്ച് ബാങ്കുകളെയാണ് എസ്ബിഐയില്‍ ലയിപ്പിക്കുക. ഭാരതീയ മഹിള ബാങ്കും എസ്ബിഐയിലേക്ക് ചേര്‍ക്കും. ലയനം എസ്ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാന്‍വന്‍കൂര്‍, പട്യാല,മൈസൂര്‍,ഹൈദരാബാദ്, ജെയ്പൂര്‍ തുടങ്ങിയ സഹബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ കുറേ കാലമായി നടന്ന് വരികയായിരുന്നു. കഴിഞ്ഞ മാസം എസ്ബിഐ ബോര്‍ഡ് ലയനത്തിനുള്ള തീരുമാനമെടുത്തു. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കി. ഇതിനൊപ്പം, കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച മഹിള ഗ്രാമീണ്‍ ബാങ്കും എസ്ബിഐയിലേക്ക് ചേര്‍ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

എസ്ബിഐയില്‍ ലയിപ്പിക്കാതെ, അഞ്ച് ബാങ്കുകളെയും ഒറ്റ ബാങ്കാക്കി മാറ്റണമെന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ ആവശ്യം മറികടന്നാണ് തീരുമാനം. പൊതുമേഖല ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് പത്തായി കുറക്കുമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രഖ്യാപനം വന്ന ശേഷം, ലയനം ഉടനുണ്ടാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ലയനത്തോടെ ലോകത്തെ ഏറ്റവും ആസ്ഥിയുള്ള ബാങ്കുകളുടെ പട്ടികയിലെ 52 സ്ഥാനത്ത് നിന്ന് എസ്ബിഐ 45 ലേക്ക് ഉയര്‍ന്നു. എസ്ബിഐയുടെ ആകെ ആസ്ഥി 37 ലക്ഷം കോടി രൂപയായാണ് വര്‍ദ്ധിക്കുക. ലയനം സ്റ്റേറ്റ് ബാങ്കുകളുടെ വരുമാന-ചെലവ് അനുപാതത്തില്‍ കുറവുണ്ടാക്കുമെന്നും കണക്ക്കൂട്ടപ്പെടുന്നു.

TAGS :

Next Story