Quantcast

പട നയിക്കാന്‍ പ്രിയങ്ക?

MediaOne Logo

Damodaran

  • Published:

    11 Jan 2018 8:06 PM GMT

പട നയിക്കാന്‍ പ്രിയങ്ക?
X

പട നയിക്കാന്‍ പ്രിയങ്ക?

കോണ്‍ഗ്രസ്സ്- എസ് പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മുഖ്യ പ്രചാരകരാകുമെന്ന് സൂചന

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ്- എസ് പി സഖ്യം യാഥാര്‍ത്ഥ്യമായാല്‍ പ്രിയങ്കാ ഗാന്ധിയും മുഖ്യമന്ത്രി അഖിലേഷിന്‍റെ ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മുഖ്യ പ്രചാരകരാകുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതൃയോഗം ഇക്കാര്യം ചര്‍ച്ചചെയ്തു. സംഖ്യത്തിന് 90 മുതല്‍ 120 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടേക്കുക.

ഒരാഴ്ചത്തെ വിദേശ യാത്ര കഴിഞ്ഞ് ഡല്‍ഹിയില്‍‌ മടങ്ങിയെത്തിയ കോണ്‍‌ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. സോണിയാന്ധിയും പ്രിയങ്കയും ഉള്‍പ്പെടയുള്ളവര്‍ പങ്കെടുത്ത ഇ യോഗത്തിലാണ് യു പിയിലെ സഖ്യ സാധ്യതകള്‍ ചര്‍ച്ചയായത്.സഖ്യം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ പ്രിയങ്കാ ഗാന്ധിയുടെയും ഡിംപിള്‍ യാദവിന്‍റെയും നേതൃത്തത്തിലായിരിക്കണം പ്രചരണം എന്ന ഉപാധി സമാജ് വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് മുന്നോട്ട് വച്ചതെന്നാണ് വിവരം. ഇക്കാര്യത്തില്‍ അഖിലേഷും രാഹുല്‍ഡ ഗാന്ധിയും ഇതിനകം പലതവണ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നതായും റിപ്പോര്‌‍‍ട്ടുകളുണ്ട്.

സമാജ്വാദി പാര്‍ട്ടിക്കൊപ്പം ആര്‍എല്‍ഡിയുമായുള്ള സഖ്യ സാധ്യതകളും കോണ്‍ഗ്രസ്സ് തേടുന്നുണ്ട്.പഞ്ചാബില്‍ കോണ്‍ഗ്രസിലേക്ക് എത്തുന്ന മുന്‍ ബി ജെ പി നേതാവും ക്രിക്കറ്റ് താരവുമായിരുന്ന നവജോത് സിങ്സിദ്ധുവിന്റെ ഔദ്യോഗിക പാര്‍ട്ടി പ്രവേശവും കോണ്‍ഗ്രസ്സ് നേതൃയോഗത്തില്‍ ചര്‍ച്ചയായി. പഞ്ചാബിനെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ചും നോട്ട് അസാധുവാക്കലിനെതിരായ രണ്ടാം ഘട്ട പ്രതിഷേധത്തെ പ്പറ്റിയും യോഗം ചര്‍ച്ച ചെയ്തു

TAGS :

Next Story