കെജ്‍രിവാളിനെ നാലംഗ സംഘം വധിക്കുമെന്ന് ഇമെയില്‍ സന്ദേശം
കെജ്‍രിവാളിനെ നാലംഗ സംഘം വധിക്കുമെന്ന് ഇമെയില്‍ സന്ദേശം
റിപ്പബ്ലിക് ദിനത്തില്‍ നാല് പേരടങ്ങുന്ന സംഘം കെജ്‌രിവാളിനെ വധിക്കുമെന്നാണ് അജ്ഞാത സന്ദേശം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ നാല് പേരടങ്ങുന്ന സംഘം കെജ്‌രിവാളിനെ വധിക്കുമെന്നാണ് അജ്ഞാത സന്ദേശം. സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മ്മയോട് ആഭ്യന്തര സെക്രട്ടറി എസ് എന്‍ സഹായ് ആവശ്യപ്പെട്ടു.
ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇമെയിലില്‍ വധഭീഷണി സന്ദേശം വന്നത്. സംശയമുള്ള ചിലരുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയതായി ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.
അജ്ഞാത സന്ദേശം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Adjust Story Font
16