മുത്തലാഖിനെ അനുകൂലിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
മുത്തലാഖിനെ അനുകൂലിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
സാമൂഹ്യ പരിഷ്കരണത്തിന്റെ പേര് പറഞ്ഞ് വ്യക്തി നിയമത്തില്‍ കൈകടത്താന്‍ കോടതിക്ക് അധികാരമില്ല
മുത്തലാഖിനെ അനുകൂലിച്ച് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മുസ്ലിം വ്യക്തി നിയമം മുത്തലാഖിന് അനുമതി നല്‍കുന്നു. ഇത് റദ്ദാക്കുന്നത് വ്യക്തിനിയമത്തിലുള്ള കടന്ന് കയറ്റമാണെന്നും, ഭരണഘടന വിരുദ്ധമാണെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു.
മുത്തലാഖ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം മുസ്ലിം സ്ത്രീകളും, വനിതാ സംഘടനകളും നല്‍കിയ ഹരജികളിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് അറിയിച്ചത്. സാമൂഹ്യ പരിഷ്കരണത്തിന്റെ പേര് പറഞ്ഞ് വ്യക്തി നിയമത്തില്‍ കൈകടത്താന്‍ കോടതിക്ക് അധികാരമില്ല. വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് നേരത്തെ തന്നെ വിവിധ കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍, മുത്തലാഖ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.
Adjust Story Font
16