Quantcast

ലാലു പ്രസാദിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലിയുരിയുമെന്ന് മകന്‍ തേജ് പ്രതാപ്

MediaOne Logo

Sithara

  • Published:

    27 Feb 2018 2:55 PM GMT

ലാലു പ്രസാദിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലിയുരിയുമെന്ന് മകന്‍ തേജ് പ്രതാപ്
X

ലാലു പ്രസാദിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലിയുരിയുമെന്ന് മകന്‍ തേജ് പ്രതാപ്

ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ ലാലുവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്

ലാലു പ്രസാദ് യാദവിന്റെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതിനെതിരെ ലാലുവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. തന്റെ അച്ഛന് എന്തെങ്കിലും സംഭവിച്ചാല്‍ മോദിയുടെ തൊലി ഉരിയുമെന്നാണ് തേജ് പ്രതാപിന്‍റെ ഭീഷണി.

തന്‍റെ അച്ഛനെ കൊല്ലാന്‍ ഗൂഢാലോചന നടക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ നിശബ്ദനായിരിക്കില്ല. മോദിയുടെ തൊലിയുരിയുമെന്ന് തേജ് പ്രതാപ് വ്യക്തമാക്കി. പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തിയ തേജ് പ്രതാപിനെതിരെ നടപടിയെടുക്കണമെന്ന് ജെഡിയു വക്താവ് അജയ് അലോക് ആവശ്യപ്പെട്ടു.

നവംബര്‍ 23നാണ് കേന്ദ്രആഭ്യന്തര വകുപ്പ് ചില വിഐപികള്‍ക്കുള്ള സുരക്ഷ വെട്ടിക്കുറച്ചത്. ബിഹാറില്‍ ലാലുവിന് പുറമെ ജിതന്‍ റാം മാഞ്ചി, ശരദ് യാദവ് എന്നിവരുടെയും സുരക്ഷ വെട്ടിക്കുറച്ചിട്ടുണ്ട്. താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും ബീഹാറിലെ ജനങ്ങള്‍ തന്നെ സംരക്ഷിക്കുമെന്നും ലാലു പ്രതികരിച്ചു. എന്നാല്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമായിരിക്കും ഉത്തരവാദിത്വമെന്നും ലാലു പറഞ്ഞു.

TAGS :

Next Story