Quantcast

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ജഡ്ജിയെ മാറ്റിയതില്‍ ബോംബെ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് പരാതി

MediaOne Logo

Jaisy

  • Published:

    28 Feb 2018 7:58 AM GMT

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്;  ജഡ്ജിയെ മാറ്റിയതില്‍ ബോംബെ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് പരാതി
X

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ജഡ്ജിയെ മാറ്റിയതില്‍ ബോംബെ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് പരാതി

നടപടി പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ബോംബെ അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസ് വി.കെ തഹില്‍ രമണിക്ക് കത്തയച്ചു

സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയെ മാറ്റിയതില്‍ ബോംബെ ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന് പരാതി. നടപടി പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ബോംബെ അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസ് വി.കെ തഹില്‍ രമണിക്ക് കത്തയച്ചു. വിഷയത്തില്‍ അടിയന്തര പരിഹാര നടപടി വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

സൊഹ് റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്തിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതിനെതിരായ പുനപ്പരിശോധന ഹരജികളില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് രേവതി മോഹിത് ദരെയെ ഈ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയത് ഇതിനകം വലിയ വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നടപടിയില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബോംബെ അഭിഭാഷക അസോസിയേഷന്റെ കത്ത്. സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍‍ കേസില്‍ തുടര്‍ വാദം കേള്‍ക്കുകയായിരുന്ന ജഡ്ജിയില്‍ നിന്ന് ഇത്തരത്തില്‍ കേസ് മാറ്റുന്നത് പൊതു സമൂഹത്തില്‍ സംശയങ്ങളുണ്ടാക്കും. ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടമാകാന്‍ കാരണമാകും.ആയതിനാല്‍ അടിയന്തര പരിഹാര നടപടി വേണമെന്ന് അസോസിയേഷന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസോനട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പുറമെ, കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ സിബിഐ ക്ക് നിര്‍ദ്ദേശം നല്‍‌കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹരജി ജസ്റ്റിസ് ബി.ആര്‍ ഗവായ്യുടെ ബഞ്ചിന് വിട്ടതിലും അസോസിയേഷന്‍ വിമര്‍ശം രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബി. എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഈ മരണത്തില്‍ ഒരു ദുരൂഹതയൊന്നും ഇല്ലെന്ന് മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞ ജഡ്ജിയാണ് ഗവായ്, അദ്ദേഹം എങ്ങനെ ഈ കേസ് പരിഗണിക്കും എന്നാണ് ബോംബെ അഭിഭാഷക അസോസിയേഷന്റെ ചോദ്യം.

TAGS :

Next Story