Quantcast

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശം: ജീവനക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം

MediaOne Logo

Sithara

  • Published:

    2 March 2018 9:51 AM GMT

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശം: ജീവനക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം
X

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശം: ജീവനക്കാര്‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം

സാമൂഹിക മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍‌ ഉദ്യോഗസ്ഥര്‍ക്ക് കൂച്ച് വിലങ്ങിടാന്‍ കേന്ദ്രം നിയമ പരിഷ്കരണത്തിനൊരുങ്ങുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍‌ ഉദ്യോഗസ്ഥര്‍ക്ക് കൂച്ച് വിലങ്ങിടാന്‍ കേന്ദ്രം നിയമ പരിഷ്കരണത്തിനൊരുങ്ങുന്നു. ഇതിനായി 1968ലെ ഇന്ത്യന്‍ സേവന ചട്ടത്തിലാണ് ഭേദഗതി വരുത്തുക. ഇതോടെ ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

സാമൂഹ്യ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശം ശക്തമാണെന്ന വിലയരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വ്വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതിക്കൊരുങ്ങുന്നത്. 1968ലെ സര്‍വ്വീസ് ചട്ടമാണ് ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ളത്. ഇതനുസരിച്ചാണ് കേന്ദ്ര സംസ്ഥാന സര്‍ക്കുകളില്‍ ഉദ്യോഗസ്ഥുടെ പ്രവര്‍ത്തനം. സര്‍ക്കാരിനെ വിമര്‍ശിച്ച് റേഡിയോയില്‍ സംസാരിക്കല്‍, മാധ്യമങ്ങള്‍ക്ക് പ്രസ്താവനയോ രേഖയോ നല്‍കല്‍, പത്ര സമ്മേളനം, പൊതുവേദികളില്‍ സംസാരിക്കല്‍ എന്നിവയാണ് ഈ സര്‍വ്വീസ് ചട്ട പ്രകാരം ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കുള്ള കാര്യങ്ങള്‍. എന്നാല്‍ ചട്ടത്തില്‍ ഭേദഗതി വരുന്നതോടെ ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ , വാട്സ് ആപ്പ് അടക്കമുള്ള ആശയ വിനിമയ സംവിധാനങ്ങള്‍ ടെലിവിഷന്‍ എന്നിവയിലൂടെയും കാര്‍ട്ടൂണ്‍ തുടങ്ങിയവയിലൂടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥരും കുടുങ്ങും.

നേരിട്ടുളള വിമര്‍ശനത്തിന് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ പദ്ധതികള്‍ക്കോ നയങ്ങള്‍ക്കോ ദോഷം വരുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലുകള്‍, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധമോ വിദേശരാജ്യങ്ങളുമായുള്ള ബന്ധമോ ഉലയുന്ന തരത്തില്‍ നവ മാധ്യമങ്ങളിലൂടെ നടത്തുന്ന നീക്കങ്ങള്‍ എന്നിവയും ഭേദഗതിയോടെ സര്‍വ്വീസ് ചട്ടത്തിന്‍റെ പരിധിയില്‍ വരും.

TAGS :

Next Story