ഇന്ത്യ തിരിച്ചടിച്ചു: പാക് ഭീകര കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തി
ഇന്ത്യ തിരിച്ചടിച്ചു: പാക് ഭീകര കേന്ദ്രങ്ങളില്‍ സൈന്യം ആക്രമണം നടത്തി
ഇന്ത്യ എന്തിനും തയ്യാറാണെന്ന് സൈനിക മേധാവി
India Conducted Surgical Strikes Across LoC , informs DGMOIndia Conducted Surgical Strikes Across LoC, informs DGMO
由 MediaoneTV 貼上了 2016年9月29日
നിയന്ത്രണരേഖ കടന്ന് പാകിസ്താന് നേരെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. ആക്രമണത്തില്‍ പാകിസ്താന് കാര്യമായ നാശനഷ്ടം ഉണ്ടായി. തീവ്രവാദികളെ നേരിടുക എന്ന ഉദ്ദേശത്തോടെയാണ് പാക് പ്രദേശത്ത് ആക്രമണം നടത്തിയതെന്ന് ഡിജിഎംഒ രണ്‍ബീര്‍ സിങ് പറഞ്ഞു.നുഴഞ്ഞുകയറാനുളള തീവ്രവാദികളുടെ 20 ശ്രമങ്ങള്‍ പരാജയപ്പെടുത്തി .മിന്നലാക്രമണവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും പാകിസ്താനുമായി സമാധാനത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹമെന്നും രണ്‍ബീര്‍ സിങ് പറഞ്ഞു.ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റക്കാരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു ആക്രമണത്തിന്‍റെ ലക്ഷ്യമെന്നും സൈന്യം അറിയിച്ചു. തീവ്രവാദികളുടെ 20 നുഴഞ്ഞുക്കയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തി.
ആക്രമണം നടന്നത് പുലര്‍ച്ചെ 12. 30 മുതല്‍ നാലര വരെ. ആക്രമണം നടത്തിയത് പാരച്ചൂട്ടിലിറങ്ങി. 5 തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് സൈന്യം.നിയന്ത്രണ രേഖക്കടുത്ത് 2 കിലോമീറ്റര്‍ നീ ളത്തിലായിരുന്നു ആക്രമണം2 പേര്‍ കൊല്ലപ്പെട്ടെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സ്ഥിരീകരിച്ചു, 9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Adjust Story Font
16