Quantcast

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനമാറ്റം തള്ളി ആനന്ദിബെന്‍ പട്ടേല്‍

MediaOne Logo

admin

  • Published:

    11 March 2018 9:47 AM GMT

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനമാറ്റം തള്ളി ആനന്ദിബെന്‍ പട്ടേല്‍
X

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനമാറ്റം തള്ളി ആനന്ദിബെന്‍ പട്ടേല്‍

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമാണെന്നാണ് ആനന്ദി ബെന്നിന്റെ പ്രതികരണം

ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനമാറ്റം സംബന്ധിച്ച വാര്‍ത്തകളെ നിരസിച്ച് ആനന്ദിബെന്‍ പട്ടേല്‍ രംഗത്ത്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതുമാണെന്നാണ് ആനന്ദി ബെന്നിന്റെ പ്രതികരണം. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയിലും ഗുജറാത്ത് സര്‍ക്കാരിലും വലിയ അഴിച്ച് പണിക്ക് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടുകൂടിയായിരുന്നു നേതൃമാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായത്. ഗുജറാത്തിലെ പാര്‍ട്ടി - സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി നിയോഗിച്ച ഓംപ്രകാശ് മാഥൂര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ടുകള്‍.

മാധ്യമങ്ങള്‍ അനാവശ്യ വാര്‍ത്തകള്‍ നല്‍കുകയും ഡല്‍ഹി സന്ദര്‍ശനത്തെ തെറ്റായി വ്യാഖ്യാനിക്കുകയുമാണ് എന്നാണ് ആനന്ദി ബെന്നിന്റെ വിശദീകരണം. ഡല്‍ഹിയില്‍ പോയത് വരള്‍ച്ചയും നീറ്റ് വിഷയവും ചര്‍ച്ച ചെയ്യാനാണ് എന്നാണ് പ്രതികരണം. പട്ടേല്‍ സമുദായത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന ഒരാളായ നിതിന്‍ ഭായ് പട്ടേലിനെ മുഖ്യമന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകളെയും ആനന്ദി ബെന്‍ തള്ളി. ഇപ്പോള്‍ പട്ടേല്‍ സമരം തുടരുന്നില്ലെന്നും സമരം പൂര്‍ണ്ണമായി അവസാനിച്ചെന്നും ആനന്ദി ബെന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍പട്ടേലിന്റെയും ഭരണം രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മാധ്യമവാര്‍ത്തകളെ തള്ളിക്കൊണ്ട് ബിജെപി വക്താവും പ്രതികരിച്ചു.

TAGS :

Next Story