വരള്‍ച്ച: അരയന്നങ്ങള്‍ വംശനാശഭീഷണിയില്‍
വരള്‍ച്ച: അരയന്നങ്ങള്‍ വംശനാശഭീഷണിയില്‍
ദിനംപ്രതി വറ്റിവരളുന്ന തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യത്തിന്റെ ശവപ്പറമ്പായി മാറുകയാണ്.
ഇന്ത്യയില്‍ ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂട് മനുഷ്യരെ മാത്രമല്ല ബാധിക്കുന്നത്. ദിനംപ്രതി വറ്റിവരളുന്ന തടാകങ്ങളും തണ്ണീര്‍ത്തടങ്ങളും ജൈവവൈവിധ്യത്തിന്റെ ശവപ്പറമ്പായി മാറുകയാണ്. വംശനാശഭീഷണി നേരിടുന്ന അരയന്നങ്ങളുടെ അവശേഷിക്കുന്ന ആവാസസ്ഥലങ്ങളെയും തകിടം മറിക്കുകയാണ് വരള്‍ച്ച.
ഇന്ത്യയില്‍ അരയന്നങ്ങളുള്ള തടാകങ്ങള്‍ വിരലിലെണ്ണാനാവും. മനുഷ്യന്റെ ഇടപെടല്‍കാരണം നിലവിലുള്ളവതന്നെ ഇനി എത്രകാലം നിലനില്‍ക്കുമെന്ന പറയാനാവാത്ത അവസ്ഥയിലാണ്. അത്തരമൊരു തടാകമാണ് ഹൈദരാബാദിലെ അമീന്‍പൂര്‍ ലേക്ക്. അതിവേഗം വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ഈ തടാകവും അരയന്നങ്ങള്‍ക്കായി ഇനി അവശേഷിക്കില്ലെന്ന ഭയത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
രാജ്യത്ത് രൂക്ഷമാവുന്ന ഉഷ്ണതരംഗംത്തെ അതിജീവിക്കാന്‍ അമീന്‍പൂര്‍ അടക്കമുള്ളവയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ മുന്‍പന്തിയിലാവും അരയന്നങ്ങളുടെ സ്ഥാനം. കാലാവസ്ഥയില്‍ വന്ന മാറ്റത്തോടൊപ്പം പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും തടാകങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. അമീന്‍പൂരിന് സമീപം മുളച്ചുപൊങ്ങുന്ന കെട്ടിടങ്ങളാണ് ഇതിനുള്ള തെളിവ്. രൂക്ഷമാകുന്ന വരള്‍ച്ച ഋതുക്കള്‍ക്കനുസരിച്ചുള്ള പക്ഷികളുടെ ദേശാടനത്തിന്റെയും താളംതെറ്റിച്ചിരിക്കുകയാണ്.
Adjust Story Font
16