Quantcast

നീറ്റ്: രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

MediaOne Logo

admin

  • Published:

    16 March 2018 6:05 PM GMT

നീറ്റ്: രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി
X

നീറ്റ്: രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി

മെഡിക്കല്‍‌ പ്രവേശത്തിനുള്ള ഏകീകൃക പരീക്ഷയായ നീറ്റ് ഈ വര്‍ഷം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി.

മെഡിക്കല്‍‌ പ്രവേശത്തിനുള്ള ഏകീകൃക പരീക്ഷയായ നീറ്റ് ഈ വര്‍ഷം ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് സംബന്ധിച്ച് രാഷ്ട്രപതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നന്ധ നാളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇത് സംബന്ധിച്ച വിശദീകരണം നല്‍കും. ഓര്‍ഡിനന്‍സ് വരുന്നതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പരീക്ഷക്ക് ഈ വര്‍ഷം അംഗീകാരം ലഭിക്കും. അടുത്ത വര്‍‌ഷം മുതല്‍ നീറ്റ് തുടരാനാണ് കേന്ദ്ര തീരുമാനം. മെഡിക്കല്‍‌ പ്രവേശത്തിന് നീറ്റ് പരീക്ഷ തുടരാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

TAGS :

Next Story