Quantcast

വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം: ദേശവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം

MediaOne Logo

admin

  • Published:

    19 March 2018 1:40 AM GMT

വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം: ദേശവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം
X

വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമം: ദേശവ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം

ഹൈദരാബാദ് സര്‍വ്വകലാശാല ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ ഇന്ന് ദേശവ്യാപകമായി സര്‍വ്വകലാശാലകളില്‍ പഠിപ്പ് മുടക്ക്‍ സമരത്തിന് ആഹ്വാനം ചെയ്തു.

ഹൈദരാബാദ് സര്‍വ്വകലാശാല ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ ഇന്ന് ദേശവ്യാപകമായി സര്‍വ്വകലാശാലകളില്‍ പഠിപ്പ് മുടക്ക്‍ സമരത്തിന് ആഹ്വാനം ചെയ്തു. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ അപ്പറാവുവിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെയും മുബൈ, ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേയുമുണ്ടായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കല്‍ സമരത്തിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ എല്ലാ അംബ്ദേകര്‍ പ്രതിമകള്‍ക്ക് മുന്നിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കാനും ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍ ആഹ്വാനം ചെയ്തു.

TAGS :

Next Story