പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരം പിതാവ് 68 ദിവസം പട്ടിണിക്കിട്ട പെണ്‍കുട്ടി മരിച്ചു
പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരം പിതാവ് 68 ദിവസം പട്ടിണിക്കിട്ട പെണ്‍കുട്ടി മരിച്ചു
സ്വര്‍ണ വ്യാപാരിയായ ലക്ഷ്മിചന്ദും മനീഷയുമാണ് അന്ധവിശ്വാസങ്ങള്‍ക്കായി മകളുടെ ജീവന്‍ ബലികൊടുത്തത്
പിതാവിന്റെ അന്ധവിശ്വാസം അതിര് കടന്നപ്പോള്‍ പതിമൂന്നുകാരിക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. ഹൈദാരാബാദില്‍ ഒക്ടോബര്‍ 2നാണ് ദാരുണമായ ഈ സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ചയോടെയാണ് പുറംലോകമറിയുന്നത്.
സ്വര്‍ണ വ്യാപാരിയായ ലക്ഷ്മിചന്ദും മനീഷയുമാണ് അന്ധവിശ്വാസങ്ങള്‍ക്കായി മകളുടെ ജീവന്‍ ബലികൊടുത്തത്. സ്വര്‍ണ വ്യാപാരത്തില്‍ നഷ്ടം സംഭവിച്ച ലക്ഷ്മിചന്ദിനോട് മകളെ നാല് മാസമെങ്കിലും പട്ടിണിക്കിട്ടാല്‍ വ്യാപാരത്തില്‍ ലാഭമുണ്ടാകുമെന്ന് പുരോഹിതന്‍ പറഞ്ഞു. ഇതുപ്രകാരം പതിമൂന്നുകാരിയായ മകള്‍ ആരാധനയെ പട്ടിണിക്കിടുകയായിരുന്നു. സെക്കന്ദരാബാദ് സെന്റ്.ഫ്രാന്‍സിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആരാധന. ദിവസങ്ങളോളം ആഹാരവും വെള്ളവുമില്ലാതെ കഴിഞ്ഞ ആരാധന ഒടുവില്‍ കോമാ സ്റ്റേജിലാവുകയും ചെയ്തു. ആരാധനയെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Adjust Story Font
16