അലിഗഢ് സർവകലാശാല: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു
അലിഗഢ് സർവകലാശാല: സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു
അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ സുബ്രഹ്മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച് നടത്തിയ പരാമർശങ്ങളാണ് രാജ്യസഭ രേഖകളിൽ നിന്ന് പിൻവലിച്ചത്.
ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ പരാമർശങ്ങൾ തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് രാജ്യസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ പരാമര്‍ശങ്ങള്‍. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കി.
അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ സുബ്രഹ്മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച് നടത്തിയ പരാമർശങ്ങളാണ് രാജ്യസഭ രേഖകളിൽ നിന്ന് പിൻവലിച്ചത്. ശൂന്യവേളയിൽ സമാജ്വാദി പാർട്ടിയുടെ ചൗധരിഎം സലിം അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ചകൾ തുടങ്ങിവെച്ചു. അലിഗഡിന്റെ ന്യൂനപക്ഷ പദവി സംരക്ഷിക്കുന്നതിന് വേണ്ടി 1970 ൽ നടന്ന സമരത്തിൽ സ്വാമിയും പങ്കാളിയായിരുന്നെന്ന് സലിം ചൗധരി ചൂണ്ടിക്കാട്ടി. അതേസമയം ന്യൂനപക്ഷ പദവി നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്വാമി മറുപടി നൽകി. ഈ വാദത്തെ പ്രതിപക്ഷം ഖണ്ഡിച്ചതോടെ സ്വാമി ഇറ്റലിയുടെ പേര് പരാമർശിച്ച് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭാ ഉപാധ്യക്ഷൻ പി.ജെ കുര്യൻ ഇടപെട്ടു. ആവശ്യമില്ലാതെ പ്രകോപനം സൃഷ്ടിക്കുന്ന സ്വാമിക്കെതിരെ നടപടിയെടുക്കുമെന്നും പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കുമെന്നും കുര്യൻ വ്യക്തമാക്കി.
Adjust Story Font
16