Quantcast

"ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട": ബിജെപിയോട് ഉദ്ധവ് താക്കറെ

MediaOne Logo

Sithara

  • Published:

    31 March 2018 1:33 PM GMT

ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട: ബിജെപിയോട് ഉദ്ധവ് താക്കറെ
X

"ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ട": ബിജെപിയോട് ഉദ്ധവ് താക്കറെ

നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന ധാരണ സൃഷ്ടിച്ചിരിക്കുകയാണെന്ന് ശിവസേന

തങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ തുനിയേണ്ടെന്ന് ബിജെപിയോട് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ. നോട്ട് അസാധുവാക്കലിനെ അനുകൂലിക്കുന്നവര്‍ ദേശസ്‌നേഹികളും അല്ലാത്തവര്‍ ദേശദ്രോഹികളുമാണെന്ന ധാരണ സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ജമ്മു കശ്മീരില്‍ ബിജെപി പിഡിപിയുമായി അധികാരം പങ്കിടുന്നതിനെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. ജമ്മുവിന് പ്രത്യേകാധികാരം നല്‍കുന്ന നിയമം എന്തുകൊണ്ട് റദ്ദാക്കുന്നില്ല? ഹിന്ദുത്വ വാദം നിഷിദ്ധമെന്ന് കരുതിയിരുന്ന കാലത്ത് ഹിന്ദുത്വത്തിനായാണ് തങ്ങള്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നത്. ഇനി തങ്ങളെക്കൊണ്ട് ഉപകാരമില്ലെന്ന് ബിജെപി കരുതുകയാണെങ്കില്‍ നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story