കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരനെ ആരും സഹായിച്ചില്ല; രക്തം വാര്‍ന്ന് മരിച്ചു
കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരനെ ആരും സഹായിച്ചില്ല; രക്തം വാര്‍ന്ന് മരിച്ചു
വാഹനമിടിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാളെ കണ്ടിട്ടും വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
കാറിടിച്ച് തെറിപ്പിച്ച ട്രാഫിക് പൊലീസുകാരന്‍ റോഡില്‍ കിടന്ന് രക്തം വാര്‍ന്ന് മരിച്ചു. നിരവധി വാഹനങ്ങള്‍ ആ വഴി കടന്നുപോയിട്ടും ആരും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസെത്തി ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൈദ്രാബാദിലാണ് സംഭവം.
എന്‍ ലക്ഷ്മണന്‍ എന്ന ട്രാഫിക് പൊലീസുകാരനെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് കാര്‍ ഇടിച്ചത്. ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനമിടിച്ച് രക്തത്തില്‍ കുളിച്ച നിലയില്‍ ഒരാളെ കണ്ടിട്ടും വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. വീട്ടിലെത്താന്‍ 200 മീറ്റര്‍ മാത്രമുള്ളപ്പോഴാണ് അപകടം സംഭവിച്ചത്.
ഒടുവില്‍ ആ വഴി വന്ന പൊലീസ് വാഹനമാണ് ലക്ഷ്മണിനെ ആശുപത്രിയിലെത്തിച്ചത്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആദ്യത്തെ ആശുപത്രി ചികിത്സ നിഷേധിച്ചു. രണ്ടാമത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം ഇടപെട്ട് കരളും കിഡ്നികളും ദാനം ചെയ്തു.
Adjust Story Font
16