ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്യുന്നു
ഹരീഷ് റാവത്തിനെ സിബിഐ ചോദ്യം ചെയ്യുന്നു
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുമ്പില്‍ ഹാജരായി.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ചോദ്യം ചെയ്യലിനായി സിബിഐക്ക് മുമ്പില്‍ ഹാജരായി. വിമത എംഎല്‍എമാര്‍ക്ക് റാവത്ത് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് സിബിഐ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് സിബിഐ നേരത്തെ ഹരീഷ് റാവത്തിന് കത്ത് നല്‍കിയിരുന്നു. വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ മാര്‍ച്ച് 26 നാണ് ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തന്നെ ചിലര്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്ന് തെളിയിക്കുമെന്നും ഹരീഷ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Next Story
Adjust Story Font
16