Quantcast

മേല്‍ജാതിക്കാരനെതിരെ പരാതി നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി

MediaOne Logo

Subin

  • Published:

    3 April 2018 8:05 PM GMT

മേല്‍ജാതിക്കാരനെതിരെ പരാതി നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി
X

മേല്‍ജാതിക്കാരനെതിരെ പരാതി നല്‍കിയ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കി

പ്രധാനമന്ത്രിയുടെ ജില്ലയായ മെഹ്‌സാനയില്‍ ഇങ്ങനെ മേല്‍ജാതിക്കാരുടെ അനിഷ്ടത്തിന് ഇരയായി പുറത്താക്കപ്പെട്ട നാല് പ്രസിഡന്റുമാരാണുള്ളത്

മേല്‍ജാതിക്കാരനെതിരെ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിന് പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കി. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് വോട്ടു ചെയ്ത് തെരഞ്ഞെടുക്കുന്ന ഗുജറാത്തിലെ നോര്‍ത്തോലിലാണ് സംഭവം. പ്രധാനമന്ത്രിയുടെ ജില്ലയായ മെഹ്‌സാനയില്‍ ഇങ്ങനെ മേല്‍ജാതിക്കാരുടെ അനിഷ്ടത്തിന് ഇരയായി പുറത്താക്കപ്പെട്ട നാല് പ്രസിഡന്റുമാരാണുള്ളത്. ഗുജറാത്തിലെ ദലിത് ജീവിതത്തെ കുറിച്ചുള്ള പരമ്പരയുടെ അവസാന ഭാഗം.

പഞ്ചായത്ത് അധ്യക്ഷനെ വോട്ടര്‍മാര്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയാണ് ഗുജറാത്തിലേത്. നോര്‍ദോല്‍ പഞ്ചായത്ത് സംവരണ സീറ്റാണെങ്കിലും ജനറല്‍ സീറ്റില്‍ മല്‍സരിച്ചാണ് ദലിതനായ ചന്തുഭായി പഞ്ചായത്ത് പ്രസിഡന്റിന്റെ പദവിയിലെത്തിയത്. എന്നാല്‍ ചന്തുഭായിയുടെ വീട്ടില്‍ കടന്നു കയറി മക്കളെ ആക്രമിച്ച ഉയര്‍ന്ന ജാതിക്കാര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ കൂട്ടാക്കാഞ്ഞതാണ് ജനപ്രിയനായിരുന്ന ഈ പ്രസിഡന്റിന്റെ കസാര തെറിപ്പിച്ചത്.

ഞങ്ങള്‍ ഫയല്‍ ചെയ്ത കേസിലെ മുഖ്യ കുറ്റവാളി നേരത്തെ ഈ പഞ്ചായത്തിന്റെ അധ്യക്ഷനായിരുന്ന വ്യക്തിയാണ്. അഴിമതി നടത്തിയതിന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തതാണ്. എനിക്കെതിരെ ഠാക്കൂറുകളെ സംഘടിപ്പിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ഇദ്ദേഹമാണ്. പദവിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സാമൂഹിക ബഹിഷ്‌കരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story