Quantcast

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ നടപടി വേണം; ഗോവ സര്‍ക്കാരിനെതിരെ വ്യാപാരി സമരം

MediaOne Logo

Sithara

  • Published:

    5 April 2018 4:47 PM GMT

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ നടപടി വേണം; ഗോവ സര്‍ക്കാരിനെതിരെ വ്യാപാരി സമരം
X

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളില്‍ നടപടി വേണം; ഗോവ സര്‍ക്കാരിനെതിരെ വ്യാപാരി സമരം

ഗോരക്ഷയുടെ പേരില്‍ ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ഗോവ മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സമരം തുടങ്ങി‍.

ഗോരക്ഷയുടെ പേരില്‍ ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് ഗോവ മീറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ അനിശ്ചിതകാല സമരം തുടങ്ങി‍. ഗോവയില്‍ കശാപ്പ് നിയന്ത്രണമുള്ളതിനാല്‍ കര്‍ണാടകയില്‍ നിന്നും മറ്റുമാണ് ബീഫ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ബീഫുമായി വരുന്ന വാഹനങ്ങള്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കര്‍ശന നടപടി ആവശ്യപ്പെട്ട് വ്യാപാരികള്‍ സമരം തുടങ്ങിയത്.

തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നതുവരെ ഗോവയിലേക്ക് ബീഫ് കൊണ്ടുവരില്ലെന്നാണ് വ്യാപാരികളുടെ തീരുമാനം. ഒരു ഭാഗത്ത് റെയ്ഡും മറുഭാഗത്ത് ഗോരക്ഷരുടെ ആക്രമണവും കാരണം ബീഫ് വ്യാപാരം ദുഷ്കരമാണ്. ക്രിസ്മസിന് ബീഫുമായി വന്ന വാഹനം ആക്രമിക്കപ്പെട്ടതോടെയാണ് വ്യാപാരികള്‍ അനിശ്ചിതകാല സമരമെന്ന കടുത്ത തീരുമാനമെടുത്തത്.

വിദേശികളായ വിനോദസഞ്ചാരികള്‍ ഏറെ വരുന്ന ഗോവയില്‍ തണുപ്പ് കാലത്തെ ബീഫ് ക്ഷാമം ടൂറിസം മേഖലയെ ബാധിക്കും. സര്‍ക്കാര്‍ നിയമപരമായി വ്യാപാരം നടത്തുന്ന തങ്ങളുടെ കൂടെയാണോ അതോ നിയമം കയ്യിലെടുക്കുന്ന ഗോരക്ഷകര്‍ക്കൊപ്പമാണോ എന്ന് അറിയേണ്ടതുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.

TAGS :

Next Story