മോദി ആഫ്രിക്കയിലേക്ക്; വാണിജ്യബന്ധം മെച്ചപ്പെടുത്തല്‍ മുഖ്യ അജണ്ട
മോദി ആഫ്രിക്കയിലേക്ക്; വാണിജ്യബന്ധം മെച്ചപ്പെടുത്തല്‍ മുഖ്യ അജണ്ട
സൌത്ത് ആഫ്രിക്കന്‍ രാജ്യമായ മൊസംബീക്കിലെത്തുന്ന മോദി പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായി കൂടിക്കാഴ്ച നടത്തും
വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കയിലേക്ക് തിരിച്ചു. സൌത്ത് ആഫ്രിക്കന്‍ രാജ്യമായ മൊസംബീക്കിലെത്തുന്ന മോദി പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായി കൂടിക്കാഴ്ച നടത്തും.വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട.
പ്രകൃതി വിഭവങ്ങള്‍കൊണ്ട് സമ്പന്നമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡം. കാലങ്ങളായി ഇതിന്റെ പ്രധാന ഗുണഭോക്താക്കളാണ് ചൈന. ആഫ്രിക്കയുമായുള്ള വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്താനായാല്‍ അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നേട്ടമാകുമെന്നാണ് കണക്കുകൂട്ടല്‍. നരേന്ദ്ര മോദിയുടെ പ്രഥമ ആഫ്രിക്കന്‍ സന്ദര്‍ശനം ഉന്നം വെക്കുന്നതും ഇതുതന്നെയാണ്. മൊസംബീക്ക്, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കെനിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രധാനമന്ത്രിയുടെ ഇത്തവണത്തെ വിദേശപര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
1982ല്‍ ഇന്ദിരാ ഗാന്ധിയുടെ പര്യടനത്തിന് ശേഷം 36 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മൊസംബീക്ക് സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് ഫിലിപ്പ് ന്യൂസിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി അവിടുത്തെ ഇന്ത്യക്കാരേയും വിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്ന മോദി മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രിറ്റോറിയ, ജോഹന്നാസ്ബര്‍ഗ്, ദര്‍ബന്‍, പീറ്റര്‍മാരിറ്റ്സ്ബര്‍ഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. താന്‍സാനിയ, കെിനിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുമായും മോദി ചര്‍ച്ച നടത്തും. നയതന്ത്രബന്ധം ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിനാകും ഊന്നല്‍. പ്രധാനമന്ത്രി തിങ്കളാഴ്ച തിരികെ ഇന്ത്യയിലെത്തും.
Adjust Story Font
16