മുംബൈയില്‍ കണ്ടതായി സംശയിക്കുന്ന ആയുധധാരികളുടെ രേഖാചിത്രം പുറത്തുവിട്ടു
മുംബൈയില്‍ കണ്ടതായി സംശയിക്കുന്ന ആയുധധാരികളുടെ രേഖാചിത്രം പുറത്തുവിട്ടു
മുംബൈ ഉറാന് നാവിക താവളത്തിലേക്ക് ആയുധധാരികള്‍ കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ തുടരുന്നു
മുംബൈ ഉറാന് നാവികാസ്ഥാനത്തിന് സമീപം കണ്ടതായി സംശയിക്കുന്ന രണ്ട് ആയുധധാരികളുടെ രേഖാചിത്രം പൊലീസ് പുറത്തിറക്കി. ഐഎന്‍എസ് അഭിമന്യു നേവല്‍ ബേസിന് സമീപത്തായി നാല് ആയുധധാരികളെ കണ്ടെന്നാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ വിവരം നല്‍കിയത്. ഇതിനെ തുടര്‍ന്ന് നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. അതേസമയം ആയുധധാരികളെ കണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ഥിനിയെ എന്എസ്ജിയും പൊലീസും ചോദ്യം ചെയ്യുന്നു. വിദ്യാര്‍ഥിനിയെ ആയുധധാരികളെ കണ്ട സ്ഥലത്തെത്തിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കും..
കറുത്ത വസ്ത്രം ധരിച്ചവര്‍ വലിയ ബാഗും ആയുധങ്ങളും കൈവശം വെച്ചിരുന്നതായും വ്യത്യസ്ത ഭാഷയില്‍ സംസാരിച്ചതായും കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപല്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സംഘത്തിന്റേയും നേതൃത്വത്തില്‍ സംയുക്ത പ്രദേശത്ത് പരിശോധന ആരംഭിച്ചത്.
നാവികസേനയുടെ ഹെലികോപ്റ്ററുകളും കമാന്റോ വിഭാഗമായ മാര്‍ക്കോസും തിരച്ചിലില്‍ പങ്കുചേര്‍ന്നു. മുംബൈ നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താജ് ഹോട്ടലിനും ഗേറ്റ് വേ ഓഫ് ഇന്ത്യക്കും സുരക്ഷ ശക്തമാക്കി.
Adjust Story Font
16