മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍
മത്സരിക്കാനില്ലെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ആനന്ദിബെന്‍ തീരുമാനം അറിയിച്ചു. തനിക്ക് പ്രായമായതിനാല്‍ മത്സരിക്കാനില്ലെന്നും പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നും ആനന്ദിബെന്‍ അമിത് ഷായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ പട്ടേല്‍ പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ 2016 ആഗസ്തിലാണ് ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പട്ടേല്‍ പ്രക്ഷോഭത്തോട് ആനന്ദിബെന്‍ സ്വീകരിച്ച നിലപാടിനെതിരെ അന്ന് വിമര്‍ശമുയര്‍ന്നിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും രാജിക്ക് കാരണമായി. എന്നാല്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ അധികാര സ്ഥാനങ്ങളില്‍ വേണ്ടെന്ന പാര്‍ട്ടിയുടെ അലിഖിത നിയമം കണക്കിലെടുത്താണ് താന്‍ രാജിവെച്ചതെന്നാണ് ആനന്ദിബെന്‍ പട്ടേല്‍ അന്ന് പറഞ്ഞത്.
പ്രായമായെന്ന കാരണമാണ് ആനന്ദിബെന്‍ ഇപ്പോഴും പറയുന്നത്. താന്‍ പാര്‍ട്ടിക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ആനന്ദിബെന്‍ പട്ടേല്‍ കത്തില്‍ വ്യക്തമാക്കി.
Adjust Story Font
16