ബജറ്റ് അവതരണം മാറ്റിവെച്ചേക്കും
ബജറ്റ് അവതരണം മാറ്റിവെച്ചേക്കും
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെച്ചേക്കും.
മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര പൊതുബജറ്റ് അവതരണം മാറ്റിവെച്ചേക്കും. ബജറ്റ് മാറ്റിവയ്ക്കുന്ന കാര്യം ലോക്സഭാ സെക്രട്ടറിയേറ്റ് ആലോചിക്കുന്നു. ബജറ്റ് അവതരണം മാറ്റി വച്ചില്ലെങ്കില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ പ്രതിഷേധിക്കുമെന്നും സൂചനയുണ്ട്. നോട്ടസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റ് അവതരണമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
Next Story
Adjust Story Font
16