വോട്ടിങ് യന്ത്രം വേണ്ട, പേപ്പര്‍ ബാലറ്റ് മതി; പ്രതിപക്ഷം തെര. കമ്മീഷനെ കണ്ടു
- Published:
9 April 2018 3:47 AM GMT
വോട്ടിങ് യന്ത്രം വേണ്ട, പേപ്പര്‍ ബാലറ്റ് മതി; പ്രതിപക്ഷം തെര. കമ്മീഷനെ കണ്ടു
പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അടക്കം 16 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇലക്ടോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. കോണ്‍ഗ്രസ് അടക്കം 16 പ്രതിപക്ഷ പാര്‍ട്ടികളാണ് ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി.
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണം എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഉത്തര്‍പ്രദേശിലേക്കടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നുവെന്ന ആരോപണം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്പേ ശക്തമായിരുന്നു. മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ആരോപിച്ച് കഴിഞ്ഞ ദിവസവും പ്രതിപക്ഷപാര്‍ട്ടികള്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചത്.
സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണാമെന്നാണ് കൂടിക്കാള്ചക്കെത്തിയ പ്രതിപക്ഷ പാക്‍ട്ടി നേതാക്കള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ ഉറപ്പ്. ബിജെപി വിജയിക്കുന്പോള്‍ മാത്രമാണ് പ്രതിപക്ഷം ഇത്തരത്തില്‍ ആരോപണമുന്നയിക്കുന്നതെന്നാണ് ഭരണ കക്ഷിയുടെ പ്രതികരണം.
Adjust Story Font
16