മുടി വിറ്റ് രണ്ട് മാസത്തിനിടെ തിരുപ്പതി നേടിയത് 17.82 കോടി
മുടി വിറ്റ് രണ്ട് മാസത്തിനിടെ തിരുപ്പതി നേടിയത് 17.82 കോടി
ജൂലൈ,ആഗസ്ത് മാസത്തിലെ മാത്രം കണക്കാണിത്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ മുടി ലേലത്തിലൂടെ ലഭിച്ചത് 17.82 കോടി. ജൂലൈ,ആഗസ്ത് മാസത്തിലെ മാത്രം കണക്കാണിത്.
ജൂലൈയില്‍ നടന്ന മുടി ലേലത്തില്‍ 11.88 കോടിയും ആഗസ്ത് മാസത്തില്‍ 5.94 കോടിയും ലഭിച്ചതായി തിരുമല തിരുപ്പതി ദേവസ്ഥാനം ഭാരവാഹികള്‍ അറിയിച്ചു. 2016-17 കാലയളവില്‍ മുടി ലേലത്തിലൂടെ 150 കോടി രൂപ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന തീര്‍ഥാടകര്‍ക്കും ഈ വര്‍ഷം കുറവുണ്ടായില്ല. ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഈ വര്‍ഷവും തിരുപ്പതി ഭഗവാനെ കാണാനെത്തിയത്. പ്രസിദ്ധമായ തിരുപ്പതി ലഡുവിനും മറ്റ് പ്രസാദങ്ങള്‍ക്കുമായി 2.25 ലക്ഷത്തിന്റെ നെയ്യാണ് വാങ്ങിയത്.
പ്രതിവര്‍ഷം പത്ത് മില്യണ്‍ തീര്‍ഥാടകരാണ് തിരുപ്പതി ക്ഷേത്രത്തിലെത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ അവരുടെ മുടി വഴിപാടായി നല്‍കുന്നു. ക്ഷേത്രത്തിലെത്തി നേര്‍ച്ചയായി തലമുണ്ഡനം ചെയ്യുന്നവരുടെ മുടില്‍ ഏറിയപങ്കും കയറ്റുമതി ചെയ്യപ്പെടുകയാണ്. തിരുപ്പതി മുടിക്ക് അന്താരാഷ്ട്ര വിപണിയില്‍ തന്നെ വന്‍ ഡിമാന്‍ഡാണ്. ഓണ്‍ലൈനിലൂടെയാണ് തിരുപ്പതിയില്‍ മുടിയുടെ ലേലം നടക്കുന്നത്. 2011 സെപ്തംബര്‍ 22 നാണ് ഓണ്‍ലൈന്‍ ലേലം ആരംഭിച്ചത്. ഇതു വന്‍ ലാഭമായതോടെ ഓണ്‍ലൈന്‍ ലേലം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 600 മുടിവെട്ടുകാരാണ് ഭക്തരുടെ തലമുണ്ഡനം ചെയ്യാനായി 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്.
Adjust Story Font
16