Quantcast

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന് സൂചന

MediaOne Logo

Jaisy

  • Published:

    10 April 2018 5:27 AM GMT

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന് സൂചന
X

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന് സൂചന

ഇതു സംബന്ധിച്ച് ഏറെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന് സൂചന. ഈ വിഷയം അവസാനിച്ചെന്നും ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇംപീച്ച്മെന്റ് നീക്കത്തില്‍ നിന്ന് പിന്‍മാറുന്നതായി ഡി എം കെ കോണ്‍ഗ്രസിനെ അറിയിച്ചു.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് ആഴ്ചകളായി നിര്‍ണായക ചര്‍ച്ചകളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നടന്നത്. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. സഭയില്‍ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള 50 അംഗങ്ങളുടെ പിന്തുണ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിന്നും കോണ്‍ഗ്രസ് ഉറപ്പാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം.

ഇംപീച്ച്മെന്റ നീക്കവുമായി ബന്ധപ്പെട്ട് ഏറെ ചോദ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ലോക്സഭയില്‍ ഈ പ്രമേയം തീര്‍ച്ചയായും കൊണ്ടുവരില്ല. രാജ്യസഭയിലും നീക്കം ഉപേക്ഷിച്ചേക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ബജറ്റ് സമ്മേളനം അവസാനിച്ചെങ്കിലും ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നല്‍കാനാകും എന്നിരിക്കെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ കപില്‍ സിബല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം ഡിഎം കെ ഇംപീച്ച്മെന്റ് നീക്കത്തിന് ഒപ്പമുണ്ടാകില്ലെന്ന് എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ആര്‍ജെഡി , സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും ഇംപീച്ച്മെന്റ് നീക്കത്തിനുള്ള പിന്തുണ പുനപ്പരിശോധിച്ചേക്കുമെന്നാണ് വിവരം.

TAGS :

Next Story