നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് ചന്ദ്രബാബു നായിഡുവും
നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് ചന്ദ്രബാബു നായിഡുവും
നേരത്തെ, മോദിയുടെ തീരുമാനത്തെ പിന്തുണച്ച് സംസാരിച്ചിരുന്നതാണ് ചന്ദ്രബാബു നായിഡു
നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പി നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. നോട്ട് നിരോധനം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും തീരുമാനംവന്ന് ഇത്ര ദിവസമായിട്ടും പ്രശ്‌നപരിഹാരം കാണാത്തതില്‍ ആശങ്കയുണ്ടെന്നും പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നേരത്തെ, മോദിയുടെ തീരുമാനത്തെ പിന്തുണച്ച് സംസാരിച്ചിരുന്നതാണ് ചന്ദ്രബാബു നായിഡു.
നോട്ടുകള്‍ പിന്‍വലിച്ച് 40 ദിവസം പിന്നിട്ടിട്ടും നിരവധി പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണ്. അതിനു പരിഹാരം കണ്ടെത്താനും സാധിച്ചിട്ടില്ല. നോട്ടുനിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദിനംപ്രതി രണ്ട് മണിക്കൂറാണ് ഞാന്‍ നീക്കിവെച്ചിരിക്കുന്നത്. പ്രതിദിനം തലപുകഞ്ഞിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ല. ഡിജിറ്റല്‍ വിനിമയത്തിലേക്ക് മാറാന്‍ ബാങ്കുകള്‍ ഇനിയും സജ്ജമായിട്ടില്ല– തെലുങ്ക് ദേശം ജനപ്രതിനിധികളുടേയും മറ്റു നേതാക്കളുടേയും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്ത് സംസാരിക്കവെ ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പതിമൂന്നംഗ കമ്മിറ്റിയുടെ തലവനാണ് ചന്ദ്രബാബു നായിഡു. കമ്മിറ്റിയില്‍ മറ്റ് അഞ്ച് മുഖ്യമന്ത്രിമാരുമുണ്ട്.
Adjust Story Font
16