Quantcast

പുതുവര്‍ഷ തലേന്ന് മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

MediaOne Logo

Khasida

  • Published:

    11 April 2018 9:15 AM GMT

പുതുവര്‍ഷ തലേന്ന് മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും
X

പുതുവര്‍ഷ തലേന്ന് മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 31 വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന. നവംബര്‍ എട്ടിന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് അഴിമതിയും കള്ളപ്പണവും തടയാനായി 500, 1000 നോട്ടുകള്‍ നിരോധിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. നിരോധിച്ച നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള കാലാവധി ഡിസംബര്‍ 30 ആയ നാളെ അവസാനിക്കുകയാണ്. നോട്ട് പിന്‍വലിച്ചത് വഴിയുണ്ടായ പ്രതിസന്ധി 50 ദിവസം കൊണ്ട് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. ആ 50 ദിവസങ്ങള്‍ ഇതിനകം പിന്നിട്ടുകഴിഞ്ഞു.

പുതുവത്സര രാത്രിയില്‍ നടത്തുന്ന പ്രസംഗത്തില്‍ നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമോ എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. നിലവില്‍ ബാങ്കില്‍ നിന്നും 24,000 രൂപയും എ.ടി.എം വഴി 2500 രൂപയുമാണ് പിന്‍വലിക്കാന്‍ സാധിക്കുക. എന്നാല്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് മിക്ക എടിഎമ്മുകളും കാലികളാണ്. ഉള്ളവയില്‍ തന്നെ 2000 ത്തിന്റെ ഒറ്റനോട്ട് മാത്രമേ ലഭിക്കാറുമുള്ളൂ. ബാങ്കുകളിലാണെങ്കില്‍ നോട്ടില്ലാത്തതിനാല്‍ ക്യൂ നിന്ന് പലരും മടങ്ങിപ്പോകുകയാണ്. നോട്ട് അസാധുവാക്കല്‍ ജനജീവിതത്തെയും കച്ചവടങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു.

TAGS :

Next Story