യുപിയില്‍ പൊലീസ് വെടിവെപ്പില്‍ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
യുപിയില്‍ പൊലീസ് വെടിവെപ്പില്‍ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാസംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിനിടെ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.
ഉത്തര്‍പ്രദേശില്‍ കവര്‍ച്ചാസംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിനിടെ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മഥുരയില്‍ മഹാന്‍പുരയിലാണ് സംഭവം. മാധവ് ഭരദ്വാജാണ് തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.
കവര്‍ച്ചാസംഘം ഗ്രാമത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കവര്‍ച്ചാസംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തിയ ഉടനെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു.
പൊലീസ് വെടിയുതിര്‍ക്കുന്നതിനിടെ വീടിന് മുന്‍പില്‍ കളിക്കുകയായിരുന്ന മാധവിന്‍റെ തലയില്‍ വെടിയേറ്റു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ കുടുംബത്തിന്‍റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യുപിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 900 ഏറ്റുമുട്ടലുകളിലായി 32 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
Adjust Story Font
16