ഇന്ത്യയും റഷ്യയും നൂറ് കോടി ഡോളറിന്റെ ആയുധക്കരാറുകളില്‍ ഒപ്പുവെക്കുന്നു
ഇന്ത്യയും റഷ്യയും നൂറ് കോടി ഡോളറിന്റെ ആയുധക്കരാറുകളില്‍ ഒപ്പുവെക്കുന്നു
ചരിത്രത്തിലാദ്യമായി റഷ്യയും പാകിസ്ഥാനും സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് തൊട്ട് പിന്നാലെയാണ്, റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്‍മളമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ബില്യന്‍ ഡോളര്‍ ആയുധക്കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നത്
ഇന്ത്യയും റഷ്യയും നൂറ് കോടി ഡോളറിന് മുകളില്‍ വിലവരുന്ന ആയുധക്കരാറുകളില്‍ ഒപ്പുവെക്കുന്നു. ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേനന്ദ്ര മോദിയും, റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരിക്കും കരാറില്‍ ഒപ്പിടുക. റഷ്യന്‍ നിര്‍മ്മിത ചാരക്കപ്പലുകള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍, കാമോവ് ഹെലികോപ്ടറുകള്‍ എന്നിവയാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്ന ആയുധങ്ങള്‍.
ചരിത്രത്തിലാദ്യമായി റഷ്യയും പാകിസ്ഥാനും സംയുക്ത സൈനിക അഭ്യാസം നടത്തിയതിന് തൊട്ട് പിന്നാലെയാണ്, റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്‍മളമാകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ബില്യന്‍ ഡോളര്‍ ആയുധക്കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഗോവയില്‍ നാളെ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടയില്‍ റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേനന്ദ്ര മോദി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതില്‍ ഇരു നേതാക്കളും കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം നല്‍കുന്ന സൂചന. നാല് റഷ്യന്‍ നിര്‍മ്മിത ചാരക്കപ്പലുകളാണ് ഇന്ത്യ വാങ്ങാനൊരുങ്ങുന്ന പ്രധാന ആയുധം. ഇതില്‍ രണ്ടെണ്ണം റഷ്യയില്‍ നിന്ന് നേരിട്ട് വാങ്ങാനും, ബാക്കി രണ്ടെണ്ണം റഷ്യന്‍ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുമാണ് പദ്ധതി. അഞ്ച് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും, ചെറിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാമോവ് ഹെലികോപ്ടറുകളും ഇന്ത്യ വാങ്ങും.
കാമോവ് ഹെലികോപ്ടറുകള്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്സ് ലിമിറ്റഡുമായി ചേര്‍ന്ന് റഷ്യ ഇന്ത്യയില്‍ നിര്‍മ്മിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. കരാറില്‍ പറയുന്ന ആയുധങ്ങള്‍ക്കെല്ലാമായി നൂറ് കോടി ബില്യന്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Adjust Story Font
16