നോട്ട് നിരോധം: കൂടുതല്‍ ദുരിതം വരാനിരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ്
നോട്ട് നിരോധം: കൂടുതല്‍ ദുരിതം വരാനിരിക്കുന്നുവെന്ന് മന്‍മോഹന്‍ സിങ്
സന്പത്ത് വ്യവസ്ഥയെ മാറ്റത്തിന്‍റെ പാതയിലേക്ക് നയിക്കാനാണ് തന്‍റെ ശ്രമമെന്നാണ് മോദിജി അവകാശപ്പെടുന്നത്. എന്നാല്‍ സന്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്ന് നമുക്കിപ്പോള്‍ മനസിലാകുന്നുണ്ട്.....
നോട്ട് നിരോധനം രാജ്യത്തെ വല്ലാതെ ഉലച്ചിട്ടുണ്ടെന്നും മോശം അവസ്ഥയില്‍ നിന്നും ഒരു ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്. കൂടുതല്‍ ദുരിതം വരാനിരിക്കുന്നതെയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദേശീയ പ്രതിഷേധ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ തുടക്കമാണിതെന്നും ദേശീയ വരുമാനത്തിൽ രണ്ട് വർഷം കൊണ്ട് വർധന ഉണ്ടാക്കുമെന്നമോദിയുടെ വാഗ്ദാനം പൊള്ളയാണെന്നും മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.
ഞാനിത് നേരത്തെ പാര്‍ലമെന്‍റിലും പറഞ്ഞിരുന്നതാണ്. നോട്ട് നിരോധം രാജ്യത്തെ സന്പത്ത് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. സന്പത്ത് വ്യവസ്ഥയെ മാറ്റത്തിന്‍റെ പാതയിലേക്ക് നയിക്കാനാണ് തന്‍റെ ശ്രമമെന്നാണ് മോദിജി അവകാശപ്പെടുന്നത്. എന്നാല്‍ സന്പത്ത് വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണിതെന്ന് നമുക്കിപ്പോള്‍ മനസിലാകുന്നുണ്ട്. മോദിയുടെ അവകാശങ്ങളെല്ലാം പൊള്ളയാണ്.
Adjust Story Font
16