Quantcast

എ​.ബി​.വി​.പി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് ക്യാ​മ്പ​യി​ന്‍ നടത്തിയ ഗു​ര്‍​മെ​ഹ​ര്‍ കൗര്‍ ടൈം ​മാ​ഗ​സി​ന്റെ ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യില്‍

MediaOne Logo

Ubaid

  • Published:

    13 April 2018 11:33 PM GMT

എ​.ബി​.വി​.പി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് ക്യാ​മ്പ​യി​ന്‍ നടത്തിയ ഗു​ര്‍​മെ​ഹ​ര്‍ കൗര്‍ ടൈം ​മാ​ഗ​സി​ന്റെ ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യില്‍
X

എ​.ബി​.വി​.പി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് ക്യാ​മ്പ​യി​ന്‍ നടത്തിയ ഗു​ര്‍​മെ​ഹ​ര്‍ കൗര്‍ ടൈം ​മാ​ഗ​സി​ന്റെ ഭാ​വി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യില്‍

ദ​ൽ​ഹി രാം​ജാ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​വി​ദ്യാ​ർ​ഥി​യാ​യ ഗു​ര്‍​മെ​ഹ​ര്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ എ​ബി​വി​പി കാ​മ്പ​സി​ൽ അ​ഴി​ച്ചു​വി​ട്ട സം​ഘ​ർ​ഷ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തോടെയാണ് ശ്രദ്ധ നേടിയത്

ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിക്കെതിരെ ഫേസ്ബുക്ക് ക്യാമ്പയിന്‍ നടത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്റെസ 10 ഭാവിനേതാക്കളുടെ പട്ടികയില്‍. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്ന വിശേഷണത്തോടെയാണ് ഗുര്‍മെഹറിനെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഗുര്‍മെഹര്‍ മാത്രമാണ് പട്ടികയില്‍ ഇടംനേടിയത്.

ദല്‍ഹി രാംജാസ് കോളജ് ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ഥിയായ ഗുര്‍മെഹര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എബിവിപി കാമ്പസില്‍ അഴിച്ചുവിട്ട സംഘര്‍ഷത്തിനെതിരെ പ്രതികരിച്ചതോടെയാണ് ശ്രദ്ധ നേടിയത്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് രാംജാസ് കോളജില്‍ എത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്‍ മന്‍ദീപ് സിംഗിന്റെസ മകളാണ് ഗുര്‍മെഹര്‍.
താന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയാണ്. എ.ബി.വി.പിയെ താന്‍ ഭയപ്പെടുന്നില്ല. താന്‍ ഒറ്റയ്ക്കല്ലെന്നും എഴുതിയ പ്ലക്കാര്‍ഡ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഗുര്‍മെഹര്‍ എ.ബി.വി.പിക്കെതിരെ പ്രതിഷേധിച്ചത്. പാക്കിസ്ഥാനെയല്ല, യുദ്ധത്തെയാണ് വെറുക്കേണ്ടതെന്ന പ്ലക്കാര്‍ഡുമായി രംഗത്തെത്തിയ ഗുര്‍മെഹറിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

TAGS :

Next Story