മഹാദേയി നദീജല തര്‍ക്കം; ഗോവ സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിച്ചു
മഹാദേയി നദീജല തര്‍ക്കം; ഗോവ സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിച്ചു
മഹാദേയി നദിയുടെ വിവിധ ഭാഗങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്രയും കര്‍ണാടകയും തീരുമാനിച്ചാതാണ് സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാക്കിയത്
കാവേരി നദീജല തര്‍ക്കത്തിന് തൊട്ടു പിറകെ മറ്റൊരു അന്തര്‍സംസ്ഥാന ജല തര്‍ക്കം കൂടി ദേശീയ ശ്രദ്ധയിലേക്കെത്തുന്നു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഗോവയ്ക്കുമിടയിലുള്ള മഹാദേയി നദീജല തര്‍ക്കമാണ് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായത്. പ്രശ്നത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഗോവ സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിച്ചു.
ഗോവയിലെ പനാജിയ്ക്കടുത്ത് വെച്ച് അറബിക്കടലില്‍ ചേരുന്ന മഹാദേയി നദിയുടെ വിവിധ ഭാഗങ്ങളില്‍ അണക്കെട്ടുകള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്രയും കര്‍ണാടകയും തീരുമാനിച്ചാതാണ് സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമാക്കിയത്. നദിയുടെ ഗതിമാറ്റുന്ന രീതിയിലുള്ള വന്‍കിട പദ്ധതികള്‍ക്കാണ് ഇരു സംസ്ഥാനങ്ങളും രൂപം നല്‍കിയിരിക്കുന്നത്. വെള്ളം മാല്‍പ്രഭ നദിയിലേക്ക് തിരിച്ചു വിടുന്ന രീതിയില്‍ ഏഴ് അണക്കെട്ടുകളും മൂന്ന് ജലവൈദ്യുത പദ്ധതികളും നിര്‍മിക്കനാണ് കര്‍ണാടകയുടെ പദ്ധതി. ഇരു സംസ്ഥാനങ്ങളുടെയും പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് മഹാദേയി നദി ഒഴുകുന്ന വഴിയിലെ ആവാസ വ്യവസ്ഥ തകര്‍ക്കുമെന്നുമാണ് ഗോവയുടെ വാദം. തര്‍ക്കത്തിന് സംസ്ഥാനങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് രമ്യമായ പരിഹാരം കണ്ടെത്തണമെന്ന് മഹാദേയി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
Adjust Story Font
16