മാര്‍ച്ച് 22ന് സംഭവിച്ചത്
മാര്‍ച്ച് 22ന് സംഭവിച്ചത്
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല (എച്ച്.സി.യു)വില്‍ അറസ്റ്റിലായ മലയാളി വിദ്യാര്‍ഥികളിലൊരാളായ മുന്‍സിഫ് വേങ്ങാട്ടില്‍ മുപ്പത് മണിക്കൂര്‍ നീണ്ട പോലീസ് കസ്റ്റഡിയിലെ ഭീകരതയെക്കുറിച്ച് വിവരിക്കുന്നു.
മാര്‍ച്ച് 22ന് വൈകുന്നേരം ഏകദേശം നാലര മണിയോട് കൂടിയാണ് വി.സി ബംഗ്ലാവിനു പിറകിലായി നിലത്തിരുന്ന് സമരം ചെയ്യുകയായിരുന്ന എച്ച.സി.യു വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പോലീസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങുന്നത്. ക്രൂരമായി മര്‍ദ്ദിച്ചും നിലത്തുകൂടെ വലിച്ചിഴച്ചും വിദ്യാര്‍ഥികളെ ഗേറ്റിന് പുറത്തേക്ക് തള്ളുകയായിരുന്നു പോലീസ് അധികൃതര്‍.
നൂറ് കണക്കിന് വരുന്ന പോലീസ് പട ആരുടെയോ നിര്‍ദ്ദേശ പ്രകാരമെന്നവണ്ണം വിദ്യാര്‍ഥികളെ നിലത്തിട്ട് വലിച്ചിഴക്കാനും ലാത്തി കൊണ്ടടിക്കാനും തുടങ്ങി, വിദ്യാര്‍ഥികലെല്ലാം ഇതിനകം വി.സി ബംഗ്ലാവിന്റെ മതിലിനും പുറത്തെത്തിയിരുന്നതിനാല്‍ സമരക്കാരെ ഒഴിപ്പിക്കല്‍ മാത്രമായിരുന്നില്ല പോലീസിന്റെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങുകയായിരുന്നു.
JUSTICE FOR ROHITH VEMULASTOP POLICE BRUTALITY IN HCU #JusticeForRohith #StandWithRohithVemula #UoH #policecrackdown
Posted by University Community on Wednesday, March 23, 2016
ഏകദേശം ഇരുന്നൂറ് മീറ്ററോളം പോലീസ് അധ്യാപകരെയടക്കം പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയുണ്ടായി. ഇതിനിടയിലാണ് സമരനേതാക്കളിലൊരാളും ദലിത് ഗവേഷക വിദ്യാര്‍ഥിയുമായ ദൊന്ത പ്രശാന്തിനെ നിരവധി പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും പോലീസ് വാനിലേക്ക് നിര്‍ബന്ധിപ്പിച്ച് കയറ്റാന്‍ ശ്രമിക്കുന്നതും ഞാന്‍ കാണുന്നതും. ഇതുപോലെ സുഹൃത്ത് റമീസ് വേളത്തേയും പോലീസ് മര്‍ദ്ദിച്ച് പിടിച്ചുവെച്ചിരിക്കുന്നത് ആരോ പറഞ്ഞു കേട്ടു. പിടിച്ചുവെച്ച വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന ആവശ്യവുമായി മാത്തമാറ്റിക്‍സ് പ്രൊഫസര്‍ തഥാഗത് ഗുപ്തയും ഞാനും ഒരു എസ്.ഐക്കരികിലെത്തി. ഒന്നും ചെവിക്കൊള്ളാതെ അയാള്‍, മറിച്ച് ഞങ്ങളെയും മറ്റു പോലീസുകാരുടെ സഹായത്തോടെ തടഞ്ഞുവെക്കുകയുണ്ടായി. തുടര്‍ന്ന് നൂറുമീറ്ററോളം ദൂരം നാല് പോലീസുകാര്‍ ചേര്‍ന്ന് തലയിലും മുഖത്തും നെഞ്ചിലുമായി ആഞ്ഞ് പ്രഹരിച്ച് വി.സി ബംഗ്ലാവിന്റെ മുറ്റത്തേക്ക് തിരിച്ചുകൊണ്ടിട്ടു. തുടര്‍ന്ന് പിരിക്കേറ്റ വിദ്യാര്‍ഥിളെ കൊണ്ടുപോകാന്‍ വന്ന ഒരു ആംബുലന്‍സിലേക്ക് ഞങ്ങള്‍ ഒന്‍പത് പേരെ തള്ളിയിട്ടു. അടുത്തുള്ള സ്റ്റേഷന്‍ എത്തുന്നതുവരെ തെറിയഭിഷേകം മാത്രമായിരുന്നു പോലീസില്‍ നിന്ന് ലഭിച്ചിരുന്നത്.
#ArrestApparao #ReleaseOurSudentsFacultyJournalist #JusticeforRohit #DropFalseCases
Posted by Joint Action Committee for Social Justice -UoH on Sunday, March 27, 2016
ഞങ്ങള്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ വെറെ പതിനെട്ട് പേരെയും പോലീസ് വാനില്‍ കസ്റ്റഡിയിലെടുക്കുകയുണ്ടായി. ലാത്തിച്ചാര്‍ജ്ജിന്റെ വീഡിയോ പകര്‍ത്തി എന്നതിനായിരുന്നു അതില്‍ പലരെയും പോലീസ് പിടിച്ചുവെച്ചത്. പ്രസ്തുത വാനിലുണ്ടായിരുന്ന സുഹൃത്ത് ദീപക് സുദേവന്റെയും മുഹമ്മദ് ഷായുടെയും വിവരണ പ്രകാരം വാന്‍ പോലീസ് സ്റ്റേഷനില്‍ എത്തുന്നതു വരെ ഏകദേശം മുക്കാല്‍ മണിക്കൂറോളം അവര്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ക്കാണ് ഇരയായത്. നിങ്ങളൊക്കെ ബീഫ് ഫെസ്റ്റിവല്‍ നടത്തുകയും അഫ്‍സല്‍ ഗുരുവിന് മെഴുകു തിരി കത്തിക്കുകയും ചെയ്യുന്ന ദേശദ്രോഹികളാണെന്നും, പാകിസ്ഥാന്‍ ചാരന്മാരാണെന്നും, വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയാണ് വേണ്ടതെന്നും പറഞ്ഞുകൊണ്ടിരുന്നു. സര്‍വകലാശാലയിലെ ‘ലക്ഷണമൊത്ത രാജ്യദ്രോഹികളെ’ സംബന്ധിച്ച മീഡിയ ഹിസ്റ്റീരിയ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഈ കൊടും ക്രൂരത.
Undeclared 'Emergency'!!! Continuing Police Brutality On Campus. #Justice4rohith #UoH #SackCulprits
Posted by Bilal Veliancode on Wednesday, March 23, 2016
ആദ്യം കസ്റ്റഡിയിലെടുത്ത ഞങ്ങള്‍ ഒമ്പത് പേരെയും മറ്റ് പതിനെട്ട് പേരെയും പോലീസ് വെവ്വേറെയാണ് കൈകാര്യം ചെയ്തത്. നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളുടെയും പോലീസ് നുണകളുടെയും മുപ്പത് മണിക്കൂറുകള്‍ക്കാണ് പിന്നീട് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്.
നിയമപരമായി കസ്റ്റഡി സമയം 24 മണിക്കൂറിലധികം നീളാന്‍ പാടില്ലെന്നിരിക്കെ രേഖകളില്‍ കൃത്രിമത്വം കാട്ടി അറസ്റ്റ് സമയം രാത്രി ഒമ്പത് എന്ന് രേഖപ്പെടുത്തിയാണ് പൊലീസ് കാര്യങ്ങള്‍ നീക്കിയത്. ഇതിനിടെ അഞ്ചു തവണകളായി ഞങ്ങളെ സ്റ്റേഷനുകളില്‍ നിന്നും സ്റ്റേഷനുകളിലേക്ക് മാറ്റുകയുണ്ടായി. കുടുബത്തിനോ സുഹൃത്തുക്കള്‍ക്കോ ഞങ്ങളുടെ അറസ്റ്റിനെക്കുറിച്ച് യാതൊരുവിധ വിവരവും കൈമാറാതിരുന്ന പൊലീസ് , അഭിഭാഷകനുമായി ബന്ധപ്പെട്ടണമെന്ന ഞങ്ങളുടെ ആവശ്യവും ചെവിക്കൊണ്ടില്ല. പിടിച്ചുവച്ച ഞങ്ങളുടെ മൊബൈലുകളിലുണ്ടായിരുന്ന മര്‍ദ്ദനത്തിന്‍റെ എല്ലാ ദൃശ്യങ്ങളും പൊലീസ് വിദഗ്ധരുടെ സഹായത്തോടെ നീക്കം ചെയ്തതായാണ് ജാമ്യത്തിനു ശേഷം മൊബൈല്‍ തിരിച്ചു ലഭിച്ചപ്പോള്‍ കാണാന്‍ സാധിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ പെയിന്‍ കില്ലര്‍ കയ്യില്‍വയ്ക്കാന്‍ ശ്രമിച്ചതൊഴിച്ചാല്‍ നല്ലവണ്ണം ഒരു മെഡിക്കല്‍ ചെക്കപ്പിനു പോലും പൊലീസ് ഞങ്ങളുടെ കാര്യത്തില്‍ തയ്യാറായില്ല. സ്റ്റേഷനുകളിലേക്ക് ഞങ്ങളുടെ വിവരം അന്വേഷിച്ച് വിളിച്ചവരോടെല്ലാം ഒന്നുമറിയില്ലെന്ന നിലയ്ക്കാണ് പൊലീസ് സംസാരിച്ചത്.
Class Boycott & Protest Rally #JusticeForRohith
Posted by Joint Action Committee for Social Justice -UoH on Tuesday, March 29, 2016
കേസും മറ്റ് അനുബന്ധ വിവരങ്ങളും പൊലീസ് ഞങ്ങള്‍ക്ക് പറഞ്ഞു തരുന്നത് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം. അതുതന്നെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുറേ കേസ് ഫയലുകളില്‍ ഒപ്പിടിച്ച ശേഷം. അതൊന്നും വായിക്കാന്‍ പോലുമുള്ള സാവകാശം തന്നിരുന്നില്ല. ഞങ്ങളുടെ എല്ലാ വിവരങ്ങളും കയ്യിലുണ്ടെന്നതിനാല്‍ ഇനി യൂനിവേഴ്സിറ്റിയില്‍ എന്തു സംഭവിച്ചാലും ഞങ്ങളെ തന്നെയാകും അറസ്റ്റ് ചെയ്യുക എന്ന ഭീഷണി നിരന്തരമായിരുന്നു. ''പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുപത്തിനാല് മണിക്കൂര്‍ നിങ്ങള്‍ക്ക് എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നു'' എന്നാണ് ഒരു എസ്ഐ ഞങ്ങളോട് പറഞ്ഞത്. വക്കീലിനെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യത്തിനായിരുന്നു ഇങ്ങനെ മറുപടി. ''നിരപരാധികളാണെന്ന് സ്വയം തെളിയിക്കുംവരെ നീയൊക്കെ കുറ്റവാളികളാണ്'' എന്നും ഇതേ പൊലീസ് ഓഫീസര്‍ പറയുകയുണ്ടായി.
ഇത്തരത്തിലൊക്കെയാണ് ഇന്ത്യന്‍ പൊലീസ് വ്യവസ്ഥ നിയമസംഹിതകളെ നിരന്തരമായി തകിടം മറിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കേണ്ടതുണ്ട്. ഈ മുപ്പത് മണിക്കൂറും നിരന്തരം നിയമലഘനം നടത്തിക്കൊണ്ടിരുന്നത് പൊലീസുകാരായിരുന്നു, അതിനവരെ പ്രേരിപ്പിച്ചത് ഉന്നതങ്ങളില്‍ നിന്നുള്ള ഫോണ്‍ വിളിയും.
എല്ലാം അവസാനിപ്പിച്ച് മാര്‍ച്ച് 23ന് അര്‍ധരാത്രിയോടുകൂടി മാത്രമാണ് ഞങ്ങളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എല്ലാവര്‍ക്കും നേരിട്ട് ഹാജരാകാന്‍ അവസരം ലഭിച്ചില്ലെന്നത് വേറെ കാര്യം. അവസാനം കോടതിയില്‍ പിറ്റേന്ന് ജാമ്യം പരിഗണിക്കാമെന്ന് തീരുമാനത്തോടെ മാര്‍ച്ച് 24ന് പുലര്‍ച്ചെ ഒരു മണിക്ക് ഞങ്ങളെ ചെര്‍ളാപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് നീക്കുകയാണുണ്ടായത്.
പൊലീസ് കസ്റ്റഡിയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ഥികളെ അടിച്ചൊതുക്കുന്നത് സംബന്ധമായും ഗുരുതരമായ ചോദ്യങ്ങളാണ് മേല്‍പ്പറഞ്ഞ അനുഭവങ്ങള്‍ ഉയര്‍ത്തുന്നത്. എത്രയൊക്കെ അടിച്ചമര്‍ത്തിയാലും വിദ്യാര്‍ഥികളാരും ഒരടിപോലും പിറകോട്ടില്ലെന്ന് മോദി സര്‍ക്കാര്‍ അറിയേണ്ടിയിരിക്കുന്നു. ഞങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും, അധികാര സംവിധാനങ്ങളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും.
Adjust Story Font
16