ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ആറുമാസത്തിനകം
ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി; റിപ്പോര്‍ട്ട് ആറുമാസത്തിനകം
ഹിന്ദുമത വിശ്വാസികള്‍ മറ്റു മത വിഭാഗങ്ങളേക്കാള്‍ കുറവുള്ള സംസ്ഥാനങ്ങളായ ജമ്മുകാശ്മീര്‍, പഞ്ചാബ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുറമെ ലക്ഷദീപിലും ഹിന്ദു മത വിശ്വാസികളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചാണ് സമിതി പഠിക്കുന്നത്
എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുമത വിശ്വാസികളെ ന്യൂനപക്ഷ വിഭാഗമായി കണക്കാക്കുന്നത് സംബന്ധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ഇതിനായി നിയോഗിച്ച സമിതി നിയമവശങ്ങള്‍ പഠിച്ച് വരികയാണ്. എന്നാല്‍ നിലവിലെ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ സമിതിയുടെ പരിഗണനാ പരിധിയില്‍ ഇല്ലെന്നും കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി.
ജനസംഖ്യയില്‍ ഹിന്ദുമത വിശ്വാസികള്‍ മറ്റു മത വിഭാഗങ്ങളേക്കാള്‍ കുറവുള്ള സംസ്ഥാനങ്ങളായ ജമ്മുകാശ്മീര്‍, പഞ്ചാബ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍റ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പുറമെ ലക്ഷദീപിലും ഹിന്ദു മത വിശ്വാസികളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചാണ് സമിതി പഠിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചെന്ന് സമിതി അംഗവും ന്യാനപക്ഷ കമ്മീഷന്‍ ഉപാദ്ധ്യനും ആയ ജോര്‍ജ് കൂര്യന്‍ പറഞ്ഞു.
ഈ സംസ്ഥാനങ്ങളില്‍ നിലവിലുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നഷ്ടമാകുമോ എന്ന ചോദ്യത്തിന് ഉപാധ്യക്ഷന്റെ മറുപടി ഇങ്ങനെയായിരുന്നു. മൂന്നംഗ സമിതി അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സമതിയാണ്. നിയമ വശങ്ങള്‍ പരിശോധിച്ച് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16