സിപിഎം രാഷ്ട്രീയകരട് പ്രമേയം പ്രസിദ്ധീകരിച്ചു; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ല
സിപിഎം രാഷ്ട്രീയകരട് പ്രമേയം പ്രസിദ്ധീകരിച്ചു; കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ല
കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ വര്‍ഗസ്വഭാവമാണെന്ന് കരട് പ്രമേയം കുറ്റപ്പെടുത്തുന്നു. അധികാരസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ നിയമിച്ച ബിജെപി വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്നും..
മുഖ്യശത്രുവായ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോയില്ലെന്ന രാഷട്രീയ പ്രമേയത്തിന്‍റെ കരട് സിപിഎം പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ വര്‍ഗസ്വഭാവമാണെന്ന് കരട് പ്രമേയം കുറ്റപ്പെടുത്തുന്നു. അധികാരസ്ഥാനങ്ങളില്‍ ആര്‍എസ്എസുകാരെ നിയമിച്ച ബിജെപി വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്നും പ്രമേയത്തിന്‍റെ കരട് ആരോപിക്കുന്നു.
ഹൈദദരാബാദില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലവതരിപ്പിക്കേണ്ട രാഷട്രീയ പ്രമേയത്തിന്‍റെ കരടാണ് പാര്‍ട്ടി പുറത്തിറക്കിയത്. ബിജെപിയും കോണ്‍ഗ്രസും ഒരേ വര്‍ഗസ്വഭാവമുള്ള പാര്‍ട്ടികളാണെന്നും എന്നാല്‍ ഫാസിസ്റ്റ് ബൂര്‌ഷ്വാ പാര്‍ട്ടിയായ ബിജെപിയാണ് മുഖ്യശത്രുവെന്നും കരട് പ്രമേയം വ്യക്തമാക്കുന്നു. ഭരണത്തിന്‍റെ ആനുകൂല്യമുള്ള ബിജെപി രാജ്യത്ത് വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ്. ബൂര്‍ഷ്വാ, കുത്തകകളെ സഹായിക്കുന്ന നയമാണ് കോണ്‍ഗ്രസിന്‍റേയും. അതിനാല്‍ തന്നെ ബിജെപിയെ നേരിടാന്‍ പക്ഷെ കോണ്‍ഗ്രസുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ ഇല്ലെന്നും കരട് വ്യക്തമാക്കി. രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ നേരിടാന്‍ പ്രാപ്തരല്ലെന്നും കരട് പ്രമേയം കുറ്റപ്പെടുത്തുന്നു.
അതേസമയം പാര്‍ലമെന്‍റിനകത്ത് വിഷയാധിഷ്ടിതമായി പ്രതിപക്ഷപാര്‍ട്ടികളുമായി സര്‍ക്കാരിനെതിരെ സഹകരിക്കും. അധികാരമുപയോഗിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ അധികാര സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുകയാണ് ബിജെപിയെന്നും ഇതിലൂടെ വര്‍ഗീയ അജണ്ട നടപ്പാക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ച രാഷ്ട്ര പ്രമേയത്തിന്‍റെ കരട് രേഖ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തണമെന്നും കേന്ദ്രത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് ഇടത് കക്ഷികളെ ഒന്നിപ്പിക്കണമെന്നും കരട് പ്രമേയം പറയുന്നു.
Adjust Story Font
16