Quantcast

ഹിമാചലില്‍ ബിജെപി അധികാരത്തില്‍

MediaOne Logo

Sithara

  • Published:

    16 April 2018 8:35 AM GMT

ഹിമാചലില്‍ ബിജെപി അധികാരത്തില്‍
X

ഹിമാചലില്‍ ബിജെപി അധികാരത്തില്‍

ഹിമാചലില്‍ 44 സീറ്റുമായി ബിജെപി അധികാരത്തില്‍. കോണ്‍ഗ്രസ് 22 സീറ്റിലൊതുങ്ങി. വിജയം നേടിയെങ്കിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും..

ഹിമാചലില്‍ 44 സീറ്റുമായി ബിജെപി അധികാരത്തില്‍. കോണ്‍ഗ്രസ് 22 സീറ്റിലൊതുങ്ങി. വിജയം നേടിയെങ്കിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും സംസ്ഥാന അധ്യക്ഷനും പരാജയം ഏറ്റുവാങ്ങി. സിപിഎമ്മിന് ഒരു സീറ്റാണ് ലഭിച്ചത്.

ഭരണം പിടിച്ചെടുക്കാനായെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധുമലിന്‍റെ പരാജയം ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. സുജന്‍പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രജീന്ദര്‍ റാണയോടാണ് രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്‍റ വീരഭദ്രസിങ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിങ് സതി തുടങ്ങിയവര്‍ വിജയിച്ച പ്രമുഖരില്‍ പെടും.

അതേസമയം കോണ്‍ഗ്രസിന്‍റെ വിക്രമാദിത്യസിങ്, ഷിംല മുന്‍ മേയര്‍ സഞ്ജയ് ചൌഹാന്‍, തുടങ്ങിയവര്‍ പരാജയപ്പെട്ടു. 1993ന് ശേഷം സിപിഎം ഹിമാചലില്‍ ഒരു സീറ്റ് വിജയിച്ചു. സിപിഎം മുന്‍ കേന്ദ്രകമ്മിറ്റി അംഗം രാകേഷ് സിംഗയാണ് മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് തിയോഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

TAGS :

Next Story