വിശപ്പടക്കാന്‍ റമദാനുവേണ്ടി കാത്തിരിക്കുന്നു ഈ അഭയാര്‍ഥികള്‍
വിശപ്പടക്കാന്‍ റമദാനുവേണ്ടി കാത്തിരിക്കുന്നു ഈ അഭയാര്‍ഥികള്‍
കനിവുമായെത്തുന്നവരുടെ, ഭക്ഷണപ്പൊതികള്‍ നീട്ടുന്നവരുടെ എണ്ണം കൂടുന്ന മാസാമാണ് ഡല്‍ഹിയിലെ റോഹിങ്ക്യന്‍ മുസിലിം അഭയാര്‍ഥികള്‍ക്ക് റമദാന്‍
വിശ്വാസികള്‍ പട്ടിണിയുടെ കാഠിന്യമറിയുന്ന മാസമാണ് റമദാന്‍, എന്നാല്‍ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ മുസിലിം അഭയാര്‍ഥി കൂരകളില്‍ സ്ഥിതി മറിച്ചാണ്. നിത്യവും അര്‍ദ്ധ-മുഴു പട്ടിണിയനുഭവിക്കുന്ന അവര്‍ക്ക് അല്‍പ്പമെങ്കിലും വിശപ്പടങ്ങുന്ന മാസമാണിത്.
ഇതാണ് ഡല്‍ഹി കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ കൂരകള്‍. ഇവിടെ മലവും മൂത്രവും മാലിന്യവും കെട്ടിനില്‍ക്കുന്ന ഭൂമിയില്‍ കടലാസു കൂരകളില്‍ പട്ടിണിയും മാറാ രോഗവുമായി നുളക്കുന്ന മനുഷ്യ ജീവിതങ്ങളുടെ കഥ പലവട്ടം പറഞ്ഞിട്ടുണ്ട് മീഡിയാവണ്‍. ഇന്നും ഇങ്ങനെയൊക്കെത്തന്നയാണ് റോഹിങ്ക്യന്‍ കുടിലുകള്‍
എങ്കിലും റമദാന്‍മാസമെത്തുമ്പോള്‍ ഇവര്‍ അല്‍പ്പെമെങ്കിലും ആശ്വാസ നെടുവീര്‍പ്പിടാറുണ്ട്. കാരണം കനിവുമായെത്തുന്നവരുടെ, ഭക്ഷണപ്പൊതികള്‍ നീട്ടുന്നവരുടെ എണ്ണം കൂടുന്ന മാസാമാണിത്.
Adjust Story Font
16