വിദ്യാര്‍ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകനെ പുറത്താക്കി
വിദ്യാര്‍ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച അധ്യാപകനെ പുറത്താക്കി
വിദ്യാര്‍ഥികളെ കൊണ്ട് സ്‍കൂളില്‍വെച്ച് ശരീരം മസാജ് ചെയ്യിപ്പിച്ച അധ്യാപകനെ പുറത്താക്കി.
വിദ്യാര്‍ഥികളെ കൊണ്ട് സ്‍കൂളില്‍വെച്ച് ശരീരം മസാജ് ചെയ്യിപ്പിച്ച അധ്യാപകനെ പുറത്താക്കി. ഛത്തീസ്‍ഗഡിലെ ജാഷ്‍പൂരിലാണ് സംഭവം. വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് മസാജ് ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെയാണ് അധ്യാപകനെ അധികൃതര്‍ സസ്‍പെന്‍ഡ് ചെയ്തത്. അനൂപ് എന്ന അധ്യാപകനാണ് ക്ലാസ് മുറിയില്‍വെച്ച് മൂന്നു വിദ്യാര്‍ഥികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. കാലും കൈകളും തലയുമൊക്കെ അധ്യാപകന്റെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. മറ്റു അധ്യാപകരും ഇത് കണ്ടെങ്കിലും ആരും തടയാന്‍ മുന്നോട്ടുവന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story
Adjust Story Font
16