കൂവത്തൂരിലെ റിസോര്‍ട്ട് വിടാന്‍ എംഎല്‍എമാര്‍ക്ക് പൊലീസ് നിര്‍ദേശം
കൂവത്തൂരിലെ റിസോര്‍ട്ട് വിടാന്‍ എംഎല്‍എമാര്‍ക്ക് പൊലീസ് നിര്‍ദേശം
പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങള്‍ ഭയന്ന് പാര്‍ട്ടി ആസ്ഥാനത്ത് ശശികല സ്വകാര്യ സുരക്ഷാ സേനയെ നിയോഗിച്ചു
നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുവന്ന് ശശികലയെ പിന്തുണക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അണ്ണാഡിഎംകെ നേതാക്കളായ ശശികലക്കും പളനി സ്വാമിക്കും എതിരെ പൊലീസ് കേസെടുത്തു. എംഎല്‍എ ശരവണന്റെ പരായിയിലാണ് പൊലീസ് നടപടി. ഇതിനെത്തുടര്‍ന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎല്‍എമാരുടെ മൊഴിയെടുത്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. എംഎല്‍എമാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കൂവത്തൂരിലെ റിസോര്‍ട്ട് വിടാന്‍ എംഎല്‍എമാര്‍ക്ക് പൊലീസ് നിര്‍ദേശം നല്കി.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ ശശികല കീഴടങ്ങുന്നതിനായി ബംഗലൂരുവിലേക്ക് പോയതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍.
കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടി നിരാകരിച്ചതിനെത്തുടര്‍ന്നാണ് ഇന്നുതന്നെ കീഴടങ്ങാന്‍ ശശികല തീരുമാനിച്ചത്. യാത്രക്ക് മുമ്പ് ചെന്നൈ മറീനാ ബീച്ചിലെ ജയലളിത സ്മാരകത്തില്‍ ശശികല പുഷ്പാര്‍ച്ചന നടത്തി. ഇളവരശി, സുധാകരന്‍ എന്നിവരും ശശികലക്കൊപ്പമുണ്ട്. പനീര്‍ശെല്‍വത്തിന്റെ നീക്കങ്ങള്‍ ഭയന്ന് പാര്‍ട്ടി ആസ്ഥാനത്ത് ശശികല സ്വകാര്യ സുരക്ഷാ സേനയെ നിയോഗിച്ചുണ്ട്.
Adjust Story Font
16